Image

ഇന്തൊനേഷ്യയില്‍ സെമേരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു,ജനങ്ങളെ കുടിയൊഴിപ്പിക്കുന്നു

Published on 05 December, 2021
ഇന്തൊനേഷ്യയില്‍ സെമേരു അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു,ജനങ്ങളെ കുടിയൊഴിപ്പിക്കുന്നു


ജക്കാര്‍ത്ത : ഇന്തൊനേഷ്യയില്‍ ജാവാദ്വീപിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ സെമേരു അഗ്‌നിപര്‍വ്വതം മാസങ്ങള്‍ക്കിടെ വീണ്ടും പൊട്ടിത്തെറിച്ചു.തീയും പുകയും കലര്‍ന്ന ലാവ കുത്തിയൊലിക്കുന്നതിന്റെ മുന്നിലൂടെ ജീവനു വേണ്ടി നിലവിളിച്ചു കൊണ്ട് ഓടുന്ന നാട്ടുകാരുടേയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

12,000 മീറ്റര്‍ പ്രദേശത്ത് ആകാശം ചാരത്തില്‍ മൂടിയതിനാല്‍ അനേകം പ്രദേശങ്ങളില്‍ പകലും രാത്രിക്ക് സമാനമാണ്. ഈ ദൃശ്യങ്ങള്‍ ഇന്തോനേഷ്യയിലെ ദുരന്ത നിവാരണ ഏജന്‍സിയാണ് പുറത്തുവിട്ടത്.

കഴിഞ്ഞ ജനുവരിയിലാണ് ഇതിനു മുമ്പു  ഈ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. അതിനു മുമ്പു 2017-ലും 2019-ലും ഇത് പൊട്ടിത്തെറിച്ചിരുന്നു.ഇന്തോനേഷ്യയില്‍ സജീവമായുള്ള 13 അഗ്‌നിപര്‍വതങ്ങളിലൊന്നാണ് സെമേരു അഗ്‌നിപര്‍വ്വതം. സമുദ്രനിരപ്പില്‍നിന്നും 3,676 മീറ്റര്‍ ഉയരത്തിലാണണിത്. ഈ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ച ചാരവും പുകപടലവും 1200 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചതായി ഔദ്യോഗിക വിമാന കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

ഇന്നലെ  ഉച്ചയ്ക്കു ശേഷം മൂന്ന് മണിയോടെയാണ് ലാവാ പ്രവാഹം ആരംഭച്ചെതന്നാണ് റിപ്പോര്‍ട്ട്. സമീപഗ്രാമങ്ങളിലേക്ക് ലാവ അതിവേഗം ഒഴുകാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

നിലവിലെ അവസ്ഥ ഭയാനകമാണെന്നാണ് സര്‍ക്കാര്‍ ഏജന്‍സികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തുനിന്നും ആളുകളെ കുടിയൊഴിപ്പിക്കുന്നത് തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക