Image

ഒമൈക്രോണിന്റെ വരവോടെ ബൂസ്റ്റര്‍ ഡോസുകള്‍ അനിവാര്യമാകാം ;പാര്‍ലമെന്ററി സമിതി

Published on 05 December, 2021
ഒമൈക്രോണിന്റെ വരവോടെ ബൂസ്റ്റര്‍ ഡോസുകള്‍ അനിവാര്യമാകാം ;പാര്‍ലമെന്ററി സമിതി

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ നല്‍കുന്ന വാക്സിനുകളുടെ ഫലപ്രാപ്തിയും ബൂസ്റ്റര്‍ ഡോസുകളുടെ അനിവാര്യതയും അടിയന്തരമായി പരിശോധിക്കണമെന്ന് ആരോഗ്യത്തിനായുള്ള പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു.

ഒമിക്രോണ്‍ വകഭേദത്തിന്റെ പ്രവര്‍ത്തനം വിശദപഠനത്തിന് വിധേയമാക്കാനും സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കൊവിഡ് വ്യാപനം തടയാന്‍ രാജ്യത്തുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണെന്നും സമിതി കണ്ടെത്തി.

വാക്സിനെടുത്തവരെയും ഒമിക്രോണ്‍ ബാധിക്കുമെന്നത് ആശങ്കയുളവാക്കുന്നു. അതിനാല്‍ ഇന്ത്യയിലെ വാക്സിനുകളുടെ ഫലപ്രാപ്തി പരിശോധിക്കണം. പുതിയ വകഭേദത്തിനെതിരെ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമാണോ എന്ന് ഗവേഷണങ്ങള്‍ നടത്തണം. ആദ്യ കൊവിഡ് തരംഗം നഗരങ്ങളില്‍ ഒതുങ്ങി നിന്നപ്പോള്‍ രണ്ടാം തരംഗം ഗ്രാമങ്ങളെയും നഗരങ്ങളെയും ഒരുപോലെ ബാധിച്ചു. അതിനാല്‍ ആവശ്യമായ കിടക്കകളും ഓക്സിജന്‍ സിലിണ്ടറുകളും അടക്കമുള്ള ആരോഗ്യ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണം. ഒന്നാം തരംഗമുണ്ടായി ആറുമാസം കഴിഞ്ഞപ്പോഴേക്കും രണ്ടാം തരംഗം വന്നത് പരിശോധനകളിലെ ന്യൂനതയും വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക