കുറുവസംഘത്തി ന്റെ ഭീഷണി;പൊന്‍കുന്നത്ത് രാത്രി പട്രോളിങ് ശക്തമാക്കി പോലീസ്

Published on 05 December, 2021
 കുറുവസംഘത്തി ന്റെ  ഭീഷണി;പൊന്‍കുന്നത്ത് രാത്രി പട്രോളിങ് ശക്തമാക്കി പോലീസ്

പൊന്‍കുന്നം: കുറുവസംഘത്തി ന്റെ  ഭീഷണിയും മോഷണവും തടയുന്നതിന് പൊന്‍കുന്നം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രി പട്രോളിങ് ശക്തമാക്കാന്‍ ജാഗ്രത സമിതി യോഗം തീരുമാനിച്ചു.

വാര്‍ഡുതലത്തില്‍ പഞ്ചായത്ത് അംഗങ്ങളെ ഉള്‍പ്പെടുത്തി പട്രോളിങ് നടത്തും. രാത്രി ആയുധങ്ങള്‍ വീടിന് പുറത്തുെവക്കരുത്, വീടിന് പുറത്തെ ലൈറ്റുകള്‍ പ്രകാശിപ്പിക്കണം, അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ ഉടന്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം, വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം എന്നീ മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. പഞ്ചായത്ത്  അംഗം ഐ.എസ്. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ്  എസ്. ഷാജി, പൊന്‍കുന്നം എസ്.എച്ച്.ഒ സജിന്‍ ലൂയിസ്, എസ്.ഐ പി.ജി. രാജേഷ്, പി.ആര്‍.ഒ. ജയകുമാര്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍മാരായ ജോബി മാത്യു, കെ.കെ. ബിനോയി മോന്‍ എന്നിവര്‍ സംസാരിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക