ബസ് ചാര്‍ജ് വര്‍ദ്ധന; ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ആന്റണിരാജു 9ന് ചര്‍ച്ച നടത്തും .

Published on 05 December, 2021
ബസ് ചാര്‍ജ് വര്‍ദ്ധന;  ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ആന്റണിരാജു 9ന് ചര്‍ച്ച നടത്തും .തിരുവനന്തപുരം: ബസ് ചാര്‍ജ്  വര്‍ദ്ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ഈ മാസം 9ന് ചര്‍ച്ച.

വ്യാഴാഴ്ച വൈകുന്നേരം നാലിന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലായിരിക്കും ചര്‍ച്ച.

ഇന്ധന വില  വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ബസുടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാര്‍ത്ഥി സംഘടനകളുമായും ചര്‍ച്ച നടത്തി.

ഈ വിഷയത്തില്‍ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിര്‍ദ്ദേശിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തുന്നത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക