പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Published on 05 December, 2021
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍  പകര്‍ത്തി പ്രചരിപ്പിച്ച  യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍  പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിലായി.

ചെമ്പഴന്തി മഹാദേവപുരം അമ്പാടി ഭവനില്‍ അക്ഷയ് ജിത്തിനെയാണ് (24) പൊലീസ്  കസ്റ്റഡിയിലെടുത്തത്. തുമ്പ  പോലീസാണ് ഇയാളെ പിടികൂടിയത്. പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് തുമ്പ  എസ്.ഐ അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടിയത്.

ഇയാളുടെ കൈയില്‍നിന്ന് മൊബൈല്‍ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്നും, ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ നഗ്‌നചിത്രങ്ങള്‍ ഇയാള്‍ ഡിലീറ്റ് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാങ്കേതികവിദഗ്ദ്ധരുടെ സഹായത്തോടെ അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക