കൂട്ടിക്കല്‍ മേഖലയില്‍ വീണ്ടും പെരുമഴ; പുല്ലകയാറില്‍ ജലനിരപ്പ് ഉയരുന്നു

Published on 05 December, 2021
കൂട്ടിക്കല്‍ മേഖലയില്‍ വീണ്ടും പെരുമഴ; പുല്ലകയാറില്‍ ജലനിരപ്പ് ഉയരുന്നു

കോട്ടയം: കൂട്ടിക്കല്‍, ഏന്തയാര്‍ മേഖലയില്‍ വീണ്ടും പെരുമഴ,  പുല്ലകയാറില്‍ ജലനിരപ്പ് ഉയരുന്നു; കൂട്ടിക്കല്‍ വനമേഖലയില്‍ ഉരുള്‍പൊട്ടലെന്ന് സംശയം. ; മണിമലയാറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം

കൂട്ടിക്കല്‍ : ഉരുള്‍പൊട്ടലില്‍ ദുരന്തത്തില്‍ നിന്നും കരകയറുവാന്‍ ശ്രമിക്കുന്ന മലയോരമേഖലയെ ദുരിതത്തിലാക്കി വീണ്ടും പെരുമഴ .. കൂട്ടിക്കല്‍  മേഖലയില്‍ കനത്ത മഴ മണിക്കൂറുകളായി  തുടരുന്നു..,  വനമേഖലയില്‍ ഉരുള്‍പൊട്ടലെന്ന് സംശയം. പുല്ലകയാറില്‍ ജലനിരപ്പ് ഉയരുന്നു, ഏന്തയാര്‍, കൂട്ടിക്കല്‍, ഇളംകാട് പ്രദേശങ്ങളില്‍  ഭാഗത്തു പലയിടങ്ങളിലും  വെള്ളം കയറി..  മൂപ്പന്‍ മല , വെമ്പാല പ്രദേശങ്ങളിലും,  വടക്കേമലയിലും മലവെള്ളപ്പാച്ചില്‍.. ഇളംകാട് ടോപ്പില്‍ ഉരുള്‍പൊട്ടിയെന്നു സംശയം, സ്ഥിരീകരണമായില്ല... പുല്ലകയാറ്റിലെ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക