കാസര്‍കോട് ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു

ജോബിന്‍സ് Published on 06 December, 2021
കാസര്‍കോട് ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവതി മരിച്ചു
കാസര്‍കോട്ട് യുവതി വെട്ടേറ്റ് മരിച്ചു. പെര്‍ളയിലാണ് സംഭവം. ഭര്‍ത്താവാണ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എന്നാല്‍ ഇന്നു രാവിലെയാണ് കൊലപാതക വിവരം പുറം ലോകം അറിയുന്നത്. 

ഉഷയെന്ന 40 വയസ്സുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് അശോകന്‍ എന്നയാളാണ് പ്രതി. പെര്‍ളയില്‍ ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് സംഭവം. കൊലപാതകത്തിന് കാരണമെന്താണെന്നത് സംഭവിച്ച് വ്യക്തത വന്നിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക