അഭിഭാഷക ജോലിക്കൊപ്പം സിനിമയും മുന്നോട്ട് കൊണ്ടുപോകുമെന്ന് ബിനീഷ് കോടിയേരി

ജോബിന്‍സ് Published on 06 December, 2021
അഭിഭാഷക ജോലിക്കൊപ്പം സിനിമയും മുന്നോട്ട് കൊണ്ടുപോകുമെന്ന് ബിനീഷ് കോടിയേരി
മയക്കുമരുന്നിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ബിനീഷ് കോടിയേരി പുതിയ ജോലിയിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി എറണാകുളത്ത് പുതിയ ഓഫീസും തുറന്നു. ഉറ്റ സുഹൃത്തുക്കളും സഹപാഠികളുമായ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്, മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ മോഹന്‍ദാസിന്റെ മകന്‍ നിനു മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പമാണ് ബിനീഷ് പുതിയ ഓഫീസ് തുടങ്ങിയിരിക്കുന്നത്. 

എറണാകുളം ഹൈക്കോടതിയോട് ചേര്‍ന്നുള്ള കെഎച്ച്‌സിസിഎ കോംപ്ലക്‌സിലാണ് ഓഫീസ്. കെട്ടിടത്തിന്റെ 651 -ാം നമ്പര്‍ മുറിയാണ് ഓഫീസ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിനീഷിന് കഴിഞ്ഞ 28 നാണ് ജാമ്യം ലഭിച്ചത്. 

തന്റെ സിനിമ അഭിനയവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് ബിനീഷ് കോടിയേരി. അഭിഭാഷക ജോലിക്കൊപ്പം തന്നെ തന്റെ സിനിമാ അഭിനയവും മുന്നോട്ട് കൊണ്ടുപോകുമെന്ന് ബിനീഷ് കോടിയേരി പറഞ്ഞു. അഭിനയം തന്റെ പാഷനാണ്, അഭിഭാഷകനാകുന്നത് അഭിനയത്തിന് യാതൊരു തടസവും ഉണ്ടാക്കില്ലെന്നും ബിനീഷ് വിശദീകരിച്ചു. 

വളരെ തിരക്കേറിയ നടനായി മാറുന്ന കാലത്ത് സിനിമ സീരിയസായി ആലോചിക്കും. എന്നെ അറിയാവുന്ന സംവിധായകനും നിര്‍മ്മാതാക്കളും സുഹൃത്തുക്കളുമാണ് സിനിമയിലേക്ക് വിളിക്കുന്നത്. അഭിഭാഷക ജോലിക്കൊപ്പം അഭിനയം തുടരുന്നതില്‍ തടസ്സമില്ല.' ബിനീഷ് കോടിയേരി പറഞ്ഞു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക