ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്‌ച്ചു‌നല്‍കിയില്ല: വഴക്കിട്ട് ഭാര്യ ജീവനൊടുക്കി

Published on 06 December, 2021
ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്‌ച്ചു‌നല്‍കിയില്ല: വഴക്കിട്ട് ഭാര്യ ജീവനൊടുക്കി
തയ്യല്‍ക്കാരനായ ഭര്‍ത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തയ്ച്ചുനല്‍കാത്തതില്‍ മനംനൊന്ത് ഹൈദരാബാദില്‍ യുവതി ജീവനൊടുക്കി.
35കാരിയായ വിജയലക്ഷ്‌മിയെയാണ് വീടിനുള്ളിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അംബര്‍പേട്ട് പ്രദേശത്തെ ഗോല്‍നാക തിരുമല നഗറില്‍ ഭര്‍ത്താവ് ശ്രീനിവാസിനും രണ്ട് മക്കള്‍ക്കൊപ്പമായിരുന്നു വിജയലക്ഷ്മിയുടെ താമസം. തയ്യല്‍ക്കാരനായ ശ്രീനിവാസ് കഴിഞ്ഞ ദിവസം ഭാര്യയ്ക്ക് ബ്ലൗസ് തയ്ച്ചുനല്‍കിയിരുന്നു. എന്നാല്‍ ഈ ബ്ലൗസ് വിജയലക്ഷ്മിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ബ്ലൗസ് മാറ്റി തയ്ച്ചുനല്‍കണമെന്ന ഭാര്യയുടെ ആവശ്യം ശ്രീനിവാസ്‌ നിരസിക്കുകയും ഇതിനെ ചൊല്ലി തര്‍ക്കമാവുകയും ചെയ്‌തു. ശേഷം വിജയലക്ഷ്മി മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിന്നു.

വൈകീട്ട് സ്കൂള്‍ വിട്ട് കുട്ടികള്‍ തിരിച്ചെത്തിയപ്പോള്‍ മുറി പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വിജയലക്ഷ്മി വാതില്‍ തുറന്നില്ല. കുട്ടികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ശ്രീനിവാസ്‌ ബലംപ്രയോഗിച്ച്‌ മുറി തുറന്നപ്പോഴാണ് വിജയലക്ഷ്മിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക