വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടിയ 19കാരിയുടെ തലവെട്ടി മാറ്റി സഹോദരന്‍; ബലംപ്രയോഗിച്ച്‌ പിടിച്ചുവെച്ച്‌ അമ്മ

Published on 06 December, 2021
വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടിയ 19കാരിയുടെ തലവെട്ടി മാറ്റി സഹോദരന്‍; ബലംപ്രയോഗിച്ച്‌ പിടിച്ചുവെച്ച്‌ അമ്മ
മുംബൈ: അമ്മയുടെ സഹായത്തോടെ 19കാരിയുടെ തലവെട്ടി മാറ്റി 17കാരന്‍ സഹോദരന്‍. ഔറംഗബാദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.

കീര്‍ത്തിയെ അമ്മ ബലംപ്രയോഗിച്ച്‌ പിടിച്ചുവെച്ച ശേഷം സഹോദരന്‍ തല വെട്ടിമാറ്റുകയായിരുന്നു.മകളുടെ കാലാണ് അമ്മ ബലം പ്രയോഗിച്ച്‌ പിടിച്ചുവച്ചതെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിന് ശേഷം അറുത്തുമാറ്റിയ തലയുമായി പ്രതി വീടിന്റെ പരിസരത്ത് നടക്കുകയും വായുവില്‍ ഉയര്‍ത്തി കാട്ടുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടര്‍ന്ന് അമ്മയ്‌ക്കൊപ്പം കടന്നുകളയാന്‍ ശ്രമിച്ച ഇരുവരെയും പൊലീസ് പിടികൂടി.
 സ്‌നേഹിച്ചയാളുമായി കീര്‍ത്തി ഒളിച്ചോടിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് കീര്‍ത്തിയുടെ വീട്ടിലെത്തിയ അമ്മയും മകനും 19കാരിയെ ആക്രമിക്കുകയായിരുന്നു.

ചായ ഉണ്ടാക്കാന്‍ പോയ സമയത്തായിരുന്നു ആക്രമണം. അമ്മ മകളെ പിടിച്ചുവെയ്ക്കുകയും സഹോദരന്‍ അരിവാള്‍ കൊണ്ട് കഴുത്തുമുറിക്കുകയുമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക