ഇന്ത്യയിലെ ആദ്യ വനിതാ സൈക്യാട്രിസ്റ്റ് ശാരദാ മേനോന്‍ അന്തരിച്ചു

Published on 06 December, 2021
ഇന്ത്യയിലെ ആദ്യ വനിതാ സൈക്യാട്രിസ്റ്റ് ശാരദാ മേനോന്‍ അന്തരിച്ചു
ചെന്നൈ: ഇന്ത്യയിലെ ആദ്യ വനിതാ സൈക്യാട്രിസ്റ്റ് ശാരദാ മേനോന്‍ അന്തരിച്ചു. 98 വയസായിരുന്നു. ഏറ്റവും കൂടുതല്‍ കാലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തിന്റെ മേധാവിയായിരുന്ന ശാരദാ മേനോന്‍ ഞായറാഴ്ച ചെന്നൈയില്‍ വെച്ചാണ് അന്തരിച്ചത്.

മംഗളൂരുവില്‍ ജനിച്ച ശരദാ മോനോന്‍ ചെന്നൈയിലായിരുന്നു വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ അവര്‍ ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസില്‍ സൈക്യാട്രി പരിശീലനം നേടി.

രാജ്യത്തെ ആദ്യ വനിതാ സൈക്യാട്രിസ്റ്റായ ശാരദമേനോനെ രാജ്യം 1992-ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 1984-ല്‍ സൈക്യാട്രിസ്റ്റ് ആര്‍. താരയ്‌ക്കൊപ്പം സ്കീസോഫ്രീനിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍ (S C A R F India) സ്ഥാപിച്ചു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക