ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മാരകമല്ല; ലോകാരോഗ്യ സംഘടന

Published on 06 December, 2021
ഒമിക്രോണ്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മാരകമല്ല; ലോകാരോഗ്യ സംഘടന
ലോകത്തെ ആശങ്കയിലാക്കിയ ഒമൈക്രോണ്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന. രാജ്യങ്ങളോട് യാത്രാ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും മാസ് ഹിസ്റ്റീരിയ അവസാനിപ്പിക്കാനും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

അതേസമയം, കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ തീവ്രമായേക്കില്ലെന്നും കൊവിഡ് രോഗ ലക്ഷണങ്ങള്‍ നേരിയ തോതിലായിരിക്കുമെന്നും, രോഗം പെട്ടെന്ന് ബേധപ്പെടുമെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കി. വ്യാപന തോത് കുറവാണെങ്കില്‍ മൂന്നാം തരംഗ സാധ്യത കുറയുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഇന്ത്യയില്‍ ഇതുവരെ 21 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക