ശബരിമലയില്‍ സംയുക്ത സേന സുരക്ഷാ പരിശോധന നടത്തി

അനില്‍ പെണ്ണുക്കര Published on 06 December, 2021
ശബരിമലയില്‍ സംയുക്ത സേന സുരക്ഷാ പരിശോധന നടത്തി
ശബരിമല സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലും വനമേഖലയിലും വിവിധ സേനാവിഭാഗങ്ങള്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്തി. കേരള പോലീസ് കമാന്‍ഡോകള്‍, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ്, വനംവകുപ്പ്, ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ശരംകുത്തി, മരക്കൂട്ടം, ബെയ്ലിപാലം, അന്നദാനമണ്ഡലം, ഉരല്‍ക്കുഴി, പാണ്ടിത്താവളം വഴി സന്നിധാനത്ത് സമാപിച്ചു. സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ ആര്‍. ആനന്ദ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഡെപ്യൂട്ടി കമാന്‍ഡന്റ് ജി. വിജയന്‍, കേരള പോലീസ് കമാന്‍ഡോ വിങ് അസി. കമാന്‍ഡന്റ് വി.ജി. അജിത്കുമാര്‍, എന്‍.ഡി.ആര്‍.എഫ് ഇന്‍സ്പെക്ടര്‍ മണ്ഡല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പടം അടിക്കുറിപ്പ്: ശബരിമല സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലും വനമേഖലയിലും വിവിധ സേനാവിഭാഗങ്ങള്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്ത പരിശോധന നടത്തുന്നു

ശബരിമലയിലെ നാളത്തെ  ചടങ്ങുകള്‍...

പുലര്‍ച്ചെ 3.30ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക് തിരുനട തുറക്കല്‍
4.05ന് അഭിഷേകം
4.30ന് ഗണപതി ഹോമം
5 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30ന് ഉഷപൂജ
8 മണി മുതല്‍ ഉദയാസ്തമന പൂജ
11.30ന് 25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12 ന് ഉച്ചപൂജ
1 മണിക്ക് നട അടയ്ക്കല്‍
4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 ദീപാരാധന
7 മണിക്ക് പടിപൂജ
9 മണിക്ക് അത്താഴപൂജ
9.50ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 10 മണിക്ക്  ശ്രീകോവില്‍ നട അടയ്ക്കും.

ശബരിമലയില്‍ സംയുക്ത സേന സുരക്ഷാ പരിശോധന നടത്തി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക