മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ അളവില്‍ വെള്ളം തുറന്നുവിട്ട; തീരങ്ങളിലെ വീടുകളില്‍ വെള്ളംകയറി; ഇടുക്കി പുലര്‍ച്ചെ തുറക്കും

Published on 06 December, 2021
 മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ അളവില്‍ വെള്ളം തുറന്നുവിട്ട; തീരങ്ങളിലെ വീടുകളില്‍ വെള്ളംകയറി; ഇടുക്കി പുലര്‍ച്ചെ തുറക്കും

പൈനാവ്: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുുന്നു. സെക്കന്‍ഡില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ഈ സീസണില്‍ അണക്കെട്ടില്‍നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ഏറ്റവും ഉയര്‍ന്ന അളവാണിത്. ഇതിനു പിന്നാലെ വള്ളക്കടവ്, വണ്ടിപ്പെരിയാര്‍ മേഖലകളില്‍ വീടുകളില്‍ വെള്ളംകയറി. 

കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്ന പശ്ചാത്തലത്തില്‍ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ വള്ളക്കടവിലെത്തി. അറിയിപ്പില്ലാതെ വീണ്ടും വീണ്ടും വെള്ളം തുറന്നുവിടുന്ന നടപടി വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. താഴേക്കുള്ള സ്ഥലങ്ങളില്‍ പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. 

ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി  ഉയരുന്ന സാഹചര്യത്തിലാണ് ചൊവ്വഴ്ച രാവിലെ 6 മണി  മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തുക.  40 സെ.മി മുതല്‍  150 സെ.മി മുതല്‍  150 സെ.മി. വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്റെ താഴെ പ്രാദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി കളക്ടര്‍ അറിയിച്ചു. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക