ഫോമാ മെട്രോ മേഖല വിമൻസ് ഫോറം മയൂഖം 2021 കിരീടം പ്രിയങ്ക തോമസിന്.

സലിം അയിഷ (ഫോമാ പി.ആർ.ഓ) Published on 06 December, 2021
ഫോമാ മെട്രോ മേഖല വിമൻസ് ഫോറം മയൂഖം 2021 കിരീടം പ്രിയങ്ക തോമസിന്.

ഫോമ  വിമൻസ് ഫോറത്തിന്റെ മയൂഖം  2021  മെട്രോ മേഖല  മത്സരത്തിൽ പ്രിയങ്ക തോമസ് ഒന്നാം സ്ഥാനവും, ഫസ്റ്റ് റണ്ണർ അപ്പ് ആയി ഹിമ ഗിരീഷും, സെക്കൻറ് റണ്ണർ അപ്പ് ആയി റിൻസി രാജനും തെരെഞ്ഞെടുക്കപ്പെട്ടു. 

പ്രിയങ്ക തോമസിനെ നാസ്സ കൗണ്ടി ഓഫീസർ  രാഗിണി ശ്രീവാസ്തവയും, ഹിമ ഗിരീഷിനെ ലാലി കളപ്പുരക്കലും, റിൻസി രാജനെ ജൂലി ബിനോയിയും  കിരീടം അണിയിച്ചു.

ന്യൂയോർക്കിൽ നടന്ന വർണ്ണ ശബളമായ ചടങ്ങിൽ ഫോമാ പ്രസിഡന്റ്  അനിയൻ ജോർജ്, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ആർ.വി.പി-ബിനോയ് തോമസ്, ദേശീയ സമിതി അംഗങ്ങളായ  ജെയിംസ് മാത്യു, ഡിൻസിൽ ജോർജ്, നാഷണൽ അഡ്വൈസറി ബോർഡ് ചെയർമാൻ ജോൺ സി വർഗീസ്, ഫോമാ നാഷണൽ, മെട്രോ റീജിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 

മെട്രോ റീജിയൻ വിമൻസ് ഫോറം ചെയർപേഴസ്ൺ മിനോസ് എബ്രാഹമാണ് പരിപാടികൾ ഏകോപിച്ചത്. പരിപാടികൾ വിജയിപ്പിക്കുന്നതിന് സഹകരിച്ച   മെട്രോ റീജിയണിലെ എല്ലാ  അംഗങ്ങൾക്കും   ആർ.വി.പി. ബിനോയി തോമസ് നന്ദി രേഖപ്പെടുത്തി.

ഫോമയുടെ വനിതാ ഫോറത്തിന്റെ കീഴിൽ വിദ്യാർഥിനികൾക്ക് പഠന സഹായത്തിനായുള്ള ധനശേഖരണത്തിന്റെ ഭാഗമായാണ് മയൂഖം  വേഷവിധാന മത്സരം അമേരിക്കയിലെ അമേരിക്കയിലെ പന്ത്രണ്ടു മേഖലകളിലായി നടക്കുന്നത്.   മയൂഖത്തിന്റെ   പ്രാരംഭ മത്സരങ്ങൾ  മാർച്ചിൽ പ്രശസ്ത ചലച്ചിത്ര താരം പ്രയാഗ മാർട്ടിനാണു ഉദ്ഘാടനം ചെയ്തത്.  മേഖല തലത്തിൽ നടന്ന മത്സരങ്ങളിൽ തങ്ങളുടെ കഴിവും പ്രതിഭയും തെളിയിച്ച വിജയികൾ  സെമി-ഫൈനൽ മത്സരത്തിൽ മാറ്റുരക്കും. മേഖല മത്സരത്തിൽ വിജയിക്കുന്നവർ അവസാന വട്ട പോരാട്ടത്തിൽ  പങ്കെടുക്കും.

 

 

യൂത്ത് 2021-12-06 22:07:07
ഈ പരിപാടിക്കിടക്കു നാടകം ഒരുക്കിയവരും നാടകം കളിച്ചവർക്കുംകൂടി അവാർഡുകൾ കൊടുക്കുന്നത് നല്ലതായിരിക്കും. നേതൃത്വത്തിനു ചുണയില്ലെങ്കിൽ ഇങ്ങനെ പലതും നടക്കും. എന്നാലും സ്ത്രീകൾ സ്റ്റേജിൽ ഉണ്ടായിരുന്നപ്പോൾ വേണ്ടായിരുന്നു.
Sathyam parayu 2021-12-07 12:44:07
ഒരിക്കൽ കൂടി, ഈ പരിഹാസ്യമായ പത്രം ആരെങ്കിലും അവർക്ക് നൽകുന്ന പ്രതിഫലം മാത്രം പ്രസിദ്ധീകരിക്കുന്നു. യഥാർത്ഥ വാർത്താ പ്രാധാന്യമുള്ള ഇനം എല്ലായിടത്തും പ്രചരിക്കുന്നുണ്ട്. എന്തുകൊണ്ട് അതിനെ കുറിച്ച് എഴുതുന്നില്ല? അല്ലെങ്കിൽ നിങ്ങൾ അങ്ങനെ ചെയ്‌താൽ, നിങ്ങളുടെ സ്‌പോൺസർമാരും ഗോഡ്‌ഫാദറുകളും നിങ്ങൾക്ക് ധനസഹായം നൽകുന്നത് നിർത്തുമെന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ടോ? ഈ സംഘടനയിൽ നിന്ന് രാജിവച്ച വിരലിലെണ്ണാവുന്ന സ്ത്രീകളെക്കുറിച്ച് എന്തുകൊണ്ട് എഴുതുന്നില്ല? നിങ്ങൾക്ക് കഴിയില്ല, അല്ലേ? വല്ലാത്തൊരു നാണക്കേട്. എന്തായാലും, ഈ സംഘടനയും അതിന്റെ ആളുകളും എല്ലാം പൂർത്തിയാക്കി. hats off സല്യൂട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക