തിരുവല്ലയില്‍ കൊല്ലപ്പെട്ട സന്ദീപിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ മൊഴി

ജോബിന്‍സ് Published on 07 December, 2021
തിരുവല്ലയില്‍ കൊല്ലപ്പെട്ട സന്ദീപിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ മൊഴി
തിരുവല്ല പെരിങ്ങയില്‍ കൊല്ലപ്പെട്ട സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിനോട് തനിക്ക് മുന്‍ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് കേസില്‍ അറസ്റ്റിലായ പ്രതി ജിഷ്ടണുവിന്‍രെ മൊഴി. യുവമോര്‍ച്ചാ പ്രവര്‍ത്തകനായിരുന്ന സമയം മുതല്‍ തനിക്ക് സന്ദീപുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ജിഷ്ണു മൊഴി നല്‍കിയത്. 

ജിഷ്ണുവിന്റെ നിലം നികത്തുന്നത് സന്ദീപ് എതിര്‍ത്തിരുന്നുവെന്നും തമ്മില്‍ കാണുമ്പോഴൊക്കെ പരസ്പരം ഇക്കാര്യങ്ങളില്‍ തര്‍ക്കിക്കുമായിരുന്നുവെന്നും ജിഷ്ടണു നല്‍കുന്ന മൊഴിയില്‍ പറയുന്നു. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും മുന്‍ വൈരാഗ്യമെന്ന വാദം ബാലിശമാണെന്നുമാണ് സിപിഎമ്മിന്റെ വാദം.

സന്ദീപ് വധത്തില്‍ അന്വേഷണം കൂടുതല്‍  പേരിലേക്ക് വ്യാപിപ്പിക്കുകയാണ് അന്വേഷണ സംഘം. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചവരെ കണ്ടെത്താനാണ് ശ്രമം. കൊലപാതകത്തിന് ശേഷം അഞ്ചാംപ്രതിയുടേതെന്ന് സംശയിക്കുന്ന
ഫോണ്‍ സംഭാഷണം ശാസ്ത്രീയ പരിശോധനക്ക്  വിധേയമാക്കും.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക