മുല്ലപ്പെരിയാര്‍ ; റോഷി അഗസ്റ്റിനെതിരെ എന്‍.കെ പ്രേമചന്ദ്രന്‍

ജോബിന്‍സ് Published on 07 December, 2021
മുല്ലപ്പെരിയാര്‍ ; റോഷി അഗസ്റ്റിനെതിരെ എന്‍.കെ പ്രേമചന്ദ്രന്‍
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ വിമര്‍ശവുമായി മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയും ആര്‍എസ്പി നേതാവുമായ എന്‍.കെ. പ്രേമ ചന്ദ്രന്‍ എം.പി. മുന്നറിയിപ്പ് നല്‍കാതെ ഡാമിന്‍രെ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് റോഷി അഗസ്റ്റിന്‍ നടത്തിയ പ്രസ്താവന ദയനീയമാണെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. 

ഇത് തമിഴ്‌നാടിന് മുന്നിലുള്ള കീഴടങ്ങലാണെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈ മലര്‍ത്തുന്നത് തമിഴ്‌നാടുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നും ആരോപിച്ചു. സര്‍ക്കാരിന് തമിഴ്‌നാടുമായി രഹസ്യധാരണയുള്ളതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കാര്യങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കുമെന്നും സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഇക്കാര്യങ്ങള്‍ വീക്ഷിക്കുന്നതെന്നും തീവ്രമായ അറിയിപ്പ് തമിഴ്‌നാടിന് നല്‍കുമെന്നും ഇക്കാര്യത്തില്‍ ദുഖമുണ്ടെന്നുമായിരുന്നു റോഷി അഗസ്റ്റിന്റെ പ്രസ്താവന.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക