വിദ്വേഷ മുദ്രാവാക്യം ; തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ജോബിന്‍സ് Published on 07 December, 2021
വിദ്വേഷ മുദ്രാവാക്യം  ; തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തലശ്ശേരിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ധര്‍മടം പാലയാട് സ്വദേശി ഷിജില്‍, കണ്ണവം സ്വദേശികളായ ആര്‍ രഗിത്ത്, വി.വി ശരത്ത്, മാലൂര്‍ സ്വദേശി ശ്രീരാഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ ഒന്നിന് കെ.ടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റാലിയിലാണ് പരസ്യമായി വിദ്വേഷ മുദ്രാവാക്യമുയര്‍ന്നത്.

 'അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല. ബാങ്ക് വിളിയും കേള്‍ക്കില്ല. ജയ് ബോലോ ജയ് ജയ് ബോലോ ജയ് ജയ് ബോലോ ആര്‍എസ്എസ്' എന്നിങ്ങനെയുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് റാലിയില്‍ ഉയര്‍ന്നത്. 

മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഐപിസി 143, 147, 153എ, 149 എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജ്ഞിത്ത്, കെ.പി സദാനന്ദന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വനസ്പതി തുടങ്ങിയ നേതാക്കള്‍ റാലിയുടെ മുന്‍നിരയിലുണ്ടായിരുന്നു. മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട 15 പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും തലശ്ശേരി സി.ഐ സനല്‍ കുമാര്‍ പറഞ്ഞു.

തൊമ്മൻ കീ ജയ് 2021-12-07 13:27:06
ക്നായി തോമാ കേരളത്തിൽ വന്നില്ലായിരുന്നു എങ്കിൽ ..... 1 മലയാളികൾ ഇപ്പോളും അടിവസ്ത്രം ധരിക്കില്ലായിരുന്നു. 2 ഇല മടക്കി ചോറുണ്ണാൻ അവകാശം ഉണ്ടാകില്ലായിരുന്നു. 3 ക്രിസ്ത്യാനികൾ കുരിശിന്നെ ആരാധിക്കില്ലായിരുന്നു. 4 നസ്രാണികൾക് ആരാധനാ ക്രമം ഉണ്ടാവില്ലായിരുന്നു. 5 etc ഇത്ര മഹാനായ തോമയെ മിനിമം ഒരു വിശുദ്ധൻ എങ്കിലും ആക്കുക - സീറോ സഭ നീതി പാലിക്കുക - Naradhan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക