മുല്ലപ്പെരിയാര്‍ ; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച് ജോസ് കെ. മാണിയും ചാഴികാടനും

ജോബിന്‍സ് Published on 07 December, 2021
മുല്ലപ്പെരിയാര്‍ ;  പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച് ജോസ് കെ. മാണിയും ചാഴികാടനും
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ. മാണി എംപി. പാര്‍ട്ടിയുടെ ലോക്‌സഭാംഗം തോമസ് ചാഴികാടനൊപ്പം പാര്‍ലമെന്റിനു മുന്നില്‍ ധര്‍ണ്ണയിരുന്നാണ് ജോസ് കെ.മാണിയുടെ പ്രതിഷേധം. 

കേരളത്തിലെ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന പ്ലാക്കാര്‍ഡുമേന്തിയാണ് എംപിമാര്‍ ധര്‍ണ്ണയിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ തമിഴ്‌നാട് വെള്ളം തുറന്നു വിടുന്നതില്‍ പ്രതിഷേധിച്ചും വിഷയത്തില്‍ പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടുമാണ് ഇരുവരുടേയും ധര്‍ണ്ണ. 

മുലപ്പെരിയാറില്‍ മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നു വിടുന്നത് പരിസരവാസികള്‍ക്ക് ഉണ്ടാക്കുന്നത് ഭയാനകമായ സാഹചര്യമാണെന്നും ഇക്കാര്യത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും തമിഴ്‌നാട് സര്‍ക്കാരിന്റെ സമീപനം അംഗീകരിക്കാനാകില്ലെന്നും വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട്  പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണെന്നും ജോസ് കെ. മാണി പറഞ്ഞു. 

വിഷയം ലോക്‌സഭയില്‍ ശൂന്യവേളയില്‍ ഉന്നയിക്കാന്‍ ശ്രമിക്കുമെന്ന് തോമസ് ചാഴികാടന്‍ പ്രതികരിച്ചു. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക