ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം ; കെ.കെ. രമയ്‌ക്കെതിരായ കേസ് തള്ളി

ജോബിന്‍സ് Published on 07 December, 2021
ജയരാജനെ കൊലയാളിയെന്ന് വിളിച്ച സംഭവം ;  കെ.കെ. രമയ്‌ക്കെതിരായ കേസ് തള്ളി
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ പി. ജയരാജനെ കൊലയാളിയെന്നു വിളിച്ച സംഭവത്തില്‍ ആര്‍എംപി നേതാവും നിലവില്‍ എംഎല്‍എയുമായ കെ.കെ.രമയ്‌ക്കെതിരായ കേസ് തള്ളി. 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയില്‍ എടുത്ത കേസ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ്. കേന്ദ്ര - സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്കാണ് കോടിയേരി പരാതി നല്‍കിയത്. 

ജയരാജനെ കൊലയാളിയെന്നു വിളിച്ച് വോട്ടര്‍മാരുടെയിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കിയെന്നും സ്ഥാനാര്‍ത്ഥിയെ പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമായിരുന്നു പരാതി. പരാതിയെത്തുടര്‍ന്ന് രമയ്‌ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ വടകര ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക