വെള്ളാരംകല്ല് (കവിത: രമണി അമ്മാൾ )

Published on 07 December, 2021
വെള്ളാരംകല്ല് (കവിത: രമണി അമ്മാൾ )
വെളളത്തിലാഴത്തിൽ
മുങ്ങിക്കിടക്കുമൊരു
വെളളാരംകല്ലു ഞാൻ..
പളുങ്കുവെളളത്തിൽ 
നീലാകാശ നിഴലുകണ്ടാത്മ
നിർവൃതികൊളളുന്നവൾ..

ജലമർദ്ദമേറ്റേറ്റലിഞ്ഞു 
തീരാമീ ജന്മം
അടിയൊഴുക്കിലാപ്പെട്ട്
ഒഴുകിമറയാമീ ജന്മം
അടിത്തട്ടിന്നഗാധ-
ങ്ങളിലമർന്നു പോയേക്കാമെങ്കിലും
സൂര്യകിരണമേറ്റുവാങ്ങി-
തിളക്കമേറ്റാൻ കൊതിപ്പവൾ..
അചുംബിതമാകാശത്തെ
എന്നും പ്രണയിക്കുന്നവൾ ;
ഞാനൊരു
വെള്ളാരം കല്ല് ..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക