നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോക്കും ജ്ഞാനപീഠ പുരസ്‌കാരം

Published on 07 December, 2021
നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോക്കും ജ്ഞാനപീഠ പുരസ്‌കാരം
ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെയും ഈ വര്‍ഷത്തെയും ജ്ഞാനപീഠ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 

കഴിഞ്ഞ വർഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അസമീസ് സാഹിത്യകാരന്‍ നീല്‍മണി ഫൂക്കന്‍ അര്‍ഹനായി.

 ഈ വര്‍ഷത്തെ ജ്ഞാനപീഠം കൊങ്കണി സാഹിത്യകാരന്‍ ദാമോദര്‍ മോസോക്കാണ്.

അസം സാഹിത്യത്തിലെ സിംബോളിക് കവിയായി അറിയപ്പെടുന്നയാളാണ് നീല്‍മണി ഫൂക്കന്‍. സൂര്യ ഹേനു നമി ആഹേ ഈ നൊടിയേദി, ഗുലാപി ജമുര്‍ ലഗ്‌ന, കോബിത തുടങ്ങി ശ്രദ്ധേയമായ നിരവധി രചനകള്‍ നീൽമണി ഫൂക്കന്‍റേതായി പുറത്തുവന്നിട്ടുണ്ട്. കവിതാ സമാഹരമായ കോബിത 1981ല്‍ അസം സാഹിത്യ അക്കാദമി അവാഡിന് അർഹമായി.  സാഹിത്യ, വിദ്യാഭ്യാസ രംഗങ്ങളിൽ നൽകിയ   സമഗ്ര സംഭാവന കണക്കിലെടുത്ത് 1990ല്‍  രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 2002-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നേടി. ‌ 

ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റുമായ ദാമോദർ മോസോയുടെ കാർമോലിൻ എന്ന നോവലിന്‌ സാഹിത്യ അക്കാദമി അവാർഡും സുനാമി സൈമൺ എന്ന നോവലിന്‌ കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌. സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോർഡ്, ജനറൽ കൗൺസിൽ, ഫിനാൻസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

ഗാഥൺ, സാഗ്രണ, റുമാദ് ഫുൾ, സപൻ മോഗി, സൂനാമി സൈമൺ, സൂദ്, കാർമേലിൻ, ചിത്തരങ്ങി എന്നിവയാണ് പ്രധാന കൃതികൾ.
 
ആർവാർഡ് ഊണിവേശിറ്റി 2021-12-07 13:31:40
ആർവാർഡ് ഊണിവേശിറ്റി ••••••••••••••••••••••••••••••••••••••• "ആറു വാർഡുകളിലായി വ്യാപിച്ചു നിന്ന ഒരു വമ്പൻ വട്ടക്കെട്ടിടമുണ്ടായിരുന്നു. അതിൻ്റെയുള്ളിൽ ഇരുന്നു പഠിച്ചവരിൽ കിഴക്കോട്ടു നോക്കി ഇരുന്നവരൊഴികേ ബാക്കിയെല്ലാം തോറ്റുപോയി. പഞ്ചായത്തുകാർ അത് ഇടിച്ചു നിരത്തി നീളത്തിലാക്കി കിഴക്കോട്ടു തിരിച്ചു നിർത്തി. അതിനുള്ളിൽ കിഴക്കോട്ടു നോക്കി ഇരുന്നു പഠിച്ചവരെല്ലാം ഒന്നാംറാങ്കിൽ പാസ്സായി. മുറ്റത്തും ടെറസിലും, വടക്കോട്ടും തെക്കോട്ടും നോക്കി ഇരുന്നവരെല്ലാം തോറ്റുപോയി. ആ കെട്ടിടമാണ് 'ആർവാർഡ് ഊണിവേശിറ്റി' എന്ന് ഇന്നറിയപ്പെടുന്നത്.." "ടീച്ചറിനോട് ഇതാരാ പറഞ്ഞേ?" അബിരാമൻ ചോദിച്ചു. "... അത്, രണ്ടാംക്ലാസ്സിലെ കിങ്ങിണിക്കുട്ടൻ. അവനോട് ഏതോ വലിയ സാറു പറഞ്ഞുകൊടുത്തതാ. വേറേം കൊറേക്കൊറേ കാര്യങ്ങള് പറഞ്ഞുകൊടുത്ത്..." അബിരാമൻ ചിന്തയിലാണ്ടു. അതാരാപ്പാ ഇത്രവലിയ സാറ്! അബിരാമൻ്റെ നെറ്റി ചുളിയുന്നത് ടീച്ചർ കണ്ടു. അവൻ അങ്ങനെയാണ്. എപ്പോഴും ഇങ്ങനെ എന്തെങ്കിലും ചോദിച്ചോണ്ടിരിക്കും. എന്തു പറഞ്ഞുകൊടുത്താലും തെളിവുചോദിക്കും. 'ടീച്ചറിനോട് ഇത് ആരു പറഞ്ഞു, ടീച്ചർ എവിടെ വായിച്ചതാണ്, പുസ്തകത്തിൻ്റെ പേരെന്താണ്...' ഇവനെക്കൊണ്ടു തോറ്റു. "ആ സാറിന് തോനേ ഡിഗ്രികളുള്ളതാ. നൂറ്റിയേഴു പരീക്ഷകള് ഒറ്റയടിക്കു പാസ്സായതാ. അങ്ങേരു പറഞ്ഞാ തെറ്റാൻ ഒരു വഴിയുമില്ല..." അബിരാമൻ ക്ലാസ്സിൽനിന്ന് ഇറങ്ങി രണ്ടാംക്ലാസ്സിലേക്കോടി. അവിടെ ടീച്ചറില്ലായിരുന്നു. കിങ്ങിണിക്കുട്ടനോട് ആരാ ഇക്കാര്യം പറഞ്ഞതെന്നു ചോദിച്ചു. കിങ്ങിണിക്കുട്ടൻ പറഞ്ഞു: "അത് ഒരു ഡോക്ടർ മാമൻ ഐപിയെസ്." ആ വല്യ മാമൻസാറിനെ നേരിട്ടു കാണാൻ അബിരാമൻ തീരുമാനിച്ചു. അപ്പനെയുംകൂട്ടി അവൻ ഐപീയെസ് മാമൻ്റെ വീട്ടിലെത്തി. "എന്നോട് ഒരു വെള്ളക്കാരൻ പറഞ്ഞതാണ്. വെള്ളക്കാരു പറഞ്ഞാൽ ഒരിക്കലും തെറ്റാൻ സാദ്ധ്യതയില്ല." വീടുകളിൽ കുടിവെള്ളം എത്തിക്കുന്ന വെള്ളക്കാരനായ അന്തപ്പൻചേട്ടനെ അവനറിയാം. ഏതോ ഒരു സന്യാസിയാണത്രേ അയാളോട് ഇക്കാര്യം പറഞ്ഞത്. സന്യാസിയുടെ പേര് അഖിലവിജ്ഞാനാനന്ദത്തിരുവടികൾ. തിരുവടികളെ വെറുതേ വിടാൻ അബിരാമൻ തയ്യാറായില്ല. അവൻ്റെ ചോദ്യത്തിനു മറുപടിയായി തിരുവടികൾ അരുളിച്ചെയ്തു: "എന്നോട് ദൈവം നേരിട്ടു പറഞ്ഞതാണ്. ദൈവം പറഞ്ഞ ഒരു കാര്യവും ഇന്നുവരേ തെറ്റീട്ടില്ല." "ഈ ദൈവത്തെ എങ്ങനെയാണു കാണാൻ പറ്റുക?" "അതങ്ങനെ നേരിട്ടു കാണാനൊന്നും പറ്റില്ല. ധ്യാനിക്കണം. അതീന്ദ്രിയധ്യാനത്തിയൂടെയേ അവിടുത്ത കാണാനൊക്കൂ" എന്തു കഷ്ടപ്പാടു സഹിച്ചായാലും സത്യാവസ്ഥ കണ്ടെത്താൻതന്നെ അബിരാമൻ തീരുമാനിച്ചു. അവൻ കഠിനമായ ധ്യാനത്തിലേർപ്പെട്ടു. മൂന്നാംദിനം രാത്രിയിൽ അവനു ദിവ്യദർശനമുണ്ടായി. അവൻ തൻ്റെ സംശയമുന്നയിച്ചു. അബിരാമൻ്റെ സ്വഭാവം നന്നായി അറിയാവുന്ന ദൈവം സത്യം തുറന്നു പറഞ്ഞു: "എന്നോട്... എന്നോടു കിങ്ങിണിക്കുട്ടൻ പറഞ്ഞതാണ്. ഞാനെല്ലാം അവനോടു ചോദിച്ചാണു മനസ്സിലാക്കുന്നത്-chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക