ഓപറേഷന്‍ പരിവര്‍ത്തന; ആന്ധ്ര പൊലീസ്​ നശിപ്പിച്ചത്​ 5964.85​ ഏക്കര്‍ കഞ്ചാവ്​ തോട്ടം

Published on 07 December, 2021
ഓപറേഷന്‍ പരിവര്‍ത്തന; ആന്ധ്ര പൊലീസ്​ നശിപ്പിച്ചത്​ 5964.85​ ഏക്കര്‍ കഞ്ചാവ്​ തോട്ടം
അമരാവതി: ആന്ധ്രപ്രദേശില്‍ ഒാപറേഷന്‍ പരിവര്‍ത്തനയുടെ ഭാഗമായി തെര​ച്ചില്‍  നടത്തി നശിപ്പിച്ചത്​ 5964.85​ ഏക്കര്‍ കഞ്ചാവ്​ തോട്ടം. 29,82,425 കഞ്ചാവ്​ ചെടികളാണ്​ ആന്ധ്ര പൊലീസ്​ ഇതുവരെ നശിപ്പിച്ചത്​.
ഏകദേശം 1491.2 കോടി രൂപവരും ഇതിനെന്നും ആ​ന്ധ്ര പൊലീസ്​ അറിയിച്ചു.

ആന്ധ്രയുടെ വിവിധ ഭാഗങ്ങളിലായിരുന്നു​ പൊലീസിന്‍റെ പരിശോധന. സാ​ങ്കേതിക വിദ്യയുയും എന്‍ഫോഴ്​സ്​മെന്‍റ്​ -ഇന്‍റലിജന്‍സ്​ എന്നിവയും ഒരുമിച്ച്‌​ ചേര്‍ത്ത്​ സംസ്​ഥാനത്തുടനീളം കഞ്ചാവ്​ കൃഷിയും കടത്തും നിയന്ത്രണ വിധേയമാണെന്ന്​ ഉറപ്പാക്കാന്‍ പൊലീസ്​ കര്‍മപദ്ധതി തയാറാക്കിയിരുന്നു.

ഒക്​ടോബര്‍ 31 മുതലാണ്​ ആ​ന്ധ്ര​ പൊലീസ്​ ഓപറേഷന്‍ പരിവര്‍ത്തന ആരംഭിച്ചത്​. കഞ്ചാവിന്‍റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന്​ പു​റമെ ആളുകളെ ബോധവത്​കരിക്കുകയും ചെയ്യും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക