നാഗാലാ‌ന്‍ഡ് വെടിവയ്പ്; ഗുരുതര ആരോപണവുമായി ഡിജിപിയുടെ റിപ്പോര്‍ട്ട്

Published on 07 December, 2021
നാഗാലാ‌ന്‍ഡ് വെടിവയ്പ്; ഗുരുതര ആരോപണവുമായി ഡിജിപിയുടെ റിപ്പോര്‍ട്ട്
നാഗാലാ‌ന്‍ഡ്: വെടിവയ്പ്പില്‍ സൈന്യത്തിനെതിരെ ഗുരുതര ആരോപണവുമായി ഡി ജി പിയുടെ റിപ്പോര്‍ട്ട്. കൈയില്‍ ആയുധങ്ങള്‍ളില്ലാത്ത തൊഴിലാളികള്‍ക്ക് നേരെ പകല്‍ വെളിച്ചത്തില്‍ വെടിവച്ചുവെന്നും ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിശോധന നടത്താതെയാണ് നാട്ടുകാര്‍ക്ക് നേരെ സൈന്യം വെടിവച്ചത്. വെടിവെപ്പിലും പിന്നാലെ നടന്ന സംഭവങ്ങളിലും കുറഞ്ഞത് 14 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

  ഇതിനിടെ നാഗാലാന്‍ഡ് വെടിവെപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷ സാഹചര്യം തുടരുന്നു.

നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സൈനിക വാഹനങ്ങള്‍ക്ക് നേരെയും പ്രതിഷേധം ഉണ്ടായി. വെടിവെപ്പുണ്ടായ മോണ്‍ ജില്ല ഉള്‍പ്പെടെ 2 ജില്ലകളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്.

 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക