കത്രീന കൈഫ് -വിക്കി കൗശൽ വിവാഹം ഒ.ടി.ടിയില്‍, വാഗ്ദാനം 100 കോടി !

Published on 07 December, 2021
കത്രീന കൈഫ് -വിക്കി കൗശൽ  വിവാഹം ഒ.ടി.ടിയില്‍, വാഗ്ദാനം 100 കോടി !
ബോളിവുഡില്‍ കത്രീന കൈഫും വിക്കി കൗശലും തമ്മിലുള്ള വിവാഹത്തെ കുറിച്ചാണ് ചര്‍ച്ച. വന്‍ ഒരുക്കങ്ങളാണ് ഇരുവരും വിവാഹത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഡിസംബര്‍ 9 ന് രാജസ്ഥാനില്‍ നടക്കുന്ന കല്യാണത്തിന്റെ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ വാങ്ങുന്നതിനായി 100 കോടി രൂപ ഒരു ഒ.ടി.ടി പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്തതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോര്‍ട്ടില്‍ നടക്കുന്ന വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സ്ട്രീം ചെയ്യാന്‍ ഒ.ടി.ടി പ്ലാറ്റ്ഫോമിനെ അനുവദിച്ചോ എന്ന കാര്യം അറിവായിട്ടില്ല. സെലിബ്രിറ്റികള്‍ അവരുടെ വിവാഹ ദൃശ്യങ്ങളും ചിത്രങ്ങളും മാസികകള്‍ക്കും ചില സമയങ്ങളില്‍ ചാനലുകള്‍ക്കും വില്‍ക്കുന്നത് കണ്ടിട്ടുണ്ട്.

കത്രീന കൈഫും വിക്കി കൗശലും 100 കോടി രൂപയുടെ കരാറിന് സമ്മതിച്ചാല്‍, അവരുടെ വിവാഹം ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ കാണിക്കും എന്നാണ് റിപ്പോര്‍ട്ട്.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക