ജോബ് കുര്യന്റെ ശബ്ദത്തില്‍ 'ഹൃദയ'ത്തിലെ രണ്ടാം ഗാനം; ഏറ്റെടുത്ത് ആരാധകര്‍

Published on 07 December, 2021
ജോബ് കുര്യന്റെ ശബ്ദത്തില്‍ 'ഹൃദയ'ത്തിലെ രണ്ടാം ഗാനം; ഏറ്റെടുത്ത് ആരാധകര്‍
കൊച്ചി: പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയ'ത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി.

‘അരികെ നിന്ന നിഴല്‍ പോലും’ എന്ന് തുടങ്ങുന്ന ഗാനം ജോബ് കുര്യനാണ് ആലപിച്ചിരിക്കുന്നത്. അരുണ്‍ ആലാടിന്റെ വരികള്‍ക്ക് ഹിഷാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയായിരുന്നു ആദ്യം പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഗാനം മാത്രം പുറത്തുവിടുകയായിരുന്നു.

ഗാനം പുറത്തിറങ്ങിയതോടെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്. ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നിത്.


നേരത്തെ പുറത്തിറങ്ങിയ ‘ദര്‍ശനാ’ എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ഹൃദയം’. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക