Image

900 ജീവനക്കാരെ സുമിലൂടെ പിരിച്ചുവിട്ട് ആഗോള ശ്രദ്ധ നേടി ഇന്ത്യൻ സി.ഇ.ഓ. വിശാൽ ഗാർഗ്

Published on 07 December, 2021
900 ജീവനക്കാരെ സുമിലൂടെ പിരിച്ചുവിട്ട്  ആഗോള ശ്രദ്ധ നേടി ഇന്ത്യൻ സി.ഇ.ഓ. വിശാൽ ഗാർഗ്
ന്യു യോർക്ക്: 900 ജീവനക്കാരെ   'സൂമി'ൽ വിളിച്ചുവരുത്തി പിരിച്ചുവിട്ട  'ബെറ്റർ ഡോട്കോം സി.ഇ.ഒ വിശാൽ ഗാർഗ് നേരത്തെ മൈ റിച്ച് അങ്കിൾ എന്ന സ്റ്റുഡന്റ് ൽ കമ്പനി സ്ഥാപകരിലൊരാളായിരുന്നു .
 
''നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയല്ലിത്. നിങ്ങൾ ഈ ഓൺലൈൻ യോഗത്തിന് ക്ഷണിക്കപ്പെട്ടിട്ടുണ്ടെങ്കിൽ പുറത്താക്കപ്പെടുന്ന നിർഭാഗ്യവാന്മാരിൽ ഒരാളാണ്. അടിയന്തരമായി നിങ്ങളെ പുറത്താക്കിയിരിക്കുന്നു''- സൂമിൽ വന്ന  തൊഴിലാളികളോടായി വിശാൽ ഗാർഗ് പറഞ്ഞു 
 
ആകെ തൊഴിലാളികളുടെ  ഒമ്പതു ശതമാനമാണ് ഇങ്ങനെ പുറത്താക്കപ്പെട്ടത്. 15 ശതമാനം പേരെ പുറത്താക്കുകയാണെന്നായിരുന്നു സി.ഇ.ഒയുടെ പ്രഖ്യാപനമെങ്കിലും പിന്നീട് തിരുത്തി. കാര്യക്ഷമതയും പ്രകടനമികവുമാണ് പരിഗണിച്ചതെന്നാണ് വിശദീകരണം. യോഗത്തിനെത്തിയ തൊഴിലാളികളിലൊരാൾ വിശാൽ ഗാർഗിെൻറ ഈ കോൾ റെക്കോഡ് ചെയ്ത് സമൂഹ മാധ്യമത്തിൽ പങ്കുവെക്കുകയായിരുന്നു.
 
തൊഴിലാളികൾക്ക് മുന്നറിയിപ്പൊന്നും നൽകാതെയാണ്  പുറത്താക്കൽ.  കരിയറിനിടെ രണ്ടാം തവണയാണ് ഇങ്ങനെ പിരിച്ചുവിടുന്നതെന്നും ചെയ്യാൻ ആഗ്രഹിച്ചതല്ലെന്നും വിശാൽ ഗാർഗ് പറയുന്നു.
 
യു.എസിലെ മുൻനിര സ്റ്റാർട്ടപ്പ് സംരംഭങ്ങളിലൊന്നായി അടുത്തിടെ ബെറ്റർ ഡോട്കോം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
 
ന്യൂയോർക്ക് ആസ്ഥാനമായ ബെറ്റർ.കോമിന്റെ ഫൗണ്ടറും സിഇഒയുമാണ് വിശാൽ.  വീട് എന്ന സ്വപ്നം എളുപ്പത്തിൽ യാഥാർഥ്യമാക്കുകയാണു കമ്പനിയുടെ ലക്ഷ്യം.
 
10,000 പേർക്കാണു ബെറ്റർ.കോമിൽ തൊഴിൽ നൽകുന്നത്.  
 
ഏഴാം വയസ്സിൽ ന്യു യോർക്കിലെത്തിയ വിശാൽ ഗാർഗ് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലാണ്  ഫിനാൻസും ഇന്റർനാഷനൽ ബിസിനസും പഠിച്ചത്. 2000 ൽ  സ്റ്റായവസന്റ് ഹൈസ്‌കൂൾ  സഹപാഠി റാസാ ഖാനുമായി ചേർന്നാണ് ‘മൈ റിച്ച് അങ്കിൾ’ (MyRichUncle) ആരംഭിച്ചത്.  
 
 
 
അത് പിന്നീട്  മെറിൽ ലിഞ്ചും  ബാങ്ക് ഓഫ് അമേരിക്കയും ഏറ്റെടുത്തു.   രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും കമ്പനി പാപ്പരായി. വീണ്ടും അവർ  മറ്റൊരു കമ്പനി തുടങ്ങി. എങ്കിലും പരസ്പരം ആരോപണം ഉന്നയിച്ചു വിശാലും ഖാനും കേസുകൾ നൽകി. ഖാനുമായുള്ള നിയമയുദ്ധത്തിന് ശേഷം ഒരു വർഷം കഴിഞ്ഞാണ് ബെറ്റർ.കോം   വിശാൽ തുടങ്ങിയത് 
 
ഇതുവരെ 40 ബില്യൻ ഡോളറിലേറെയാണു   ബെറ്റർ.കോം ഹോം ഫിനാൻസിങ് ആയി നൽകിയത്. ഇൻഷുറൻസ് സെക്‌‍ഷനിൽ 16 ബില്യൻ ഡോളറിലേറെയും. വമ്പൻ കമ്പനികൾ സ്ഥാപനത്തിൽ നിക്ഷേപിച്ചിരിക്കുന്നു.
 
വിശാൽ ഗാർഗിന്റെ ഭാര്യ മലയാളിയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക