Image

ഓട്ടിസംബാധിച്ച കൗമാരക്കാരനെ ലോഡ്ജിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിക്ക് 7വര്‍ഷം തടവ്.

Published on 07 December, 2021
ഓട്ടിസംബാധിച്ച കൗമാരക്കാരനെ ലോഡ്ജിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; പ്രതിക്ക് 7വര്‍ഷം തടവ്.

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച് ചികിത്സയിലായിരുന്ന 15കാരനെ ലോഡ്ജിലെ ശുചിമുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി രാജനെയാണ് ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം. 

2016 ഫെബ്രുവരി 27ന് തമ്പാനൂരിലെ ഒരു ലോഡ്ജില്‍ വെച്ചായിരുന്നു സംഭവം. ഇവിടെ താമസിക്കുകയായിരുന്നു കുട്ടിയും അമ്മയും. ലോഡ്ജ് ജീവനക്കാരനായ രാജന്‍ കുട്ടിയുടെ അമ്മ മുറിക്ക് പുറത്തായിരുന്ന നേരത്ത് മുറിയിലെത്തി പീഡിപ്പിക്കുകയായിരുന്നു. കുട്ടി മൂത്രമൊഴിക്കാന്‍ ശുചിമുറിയിലേക്ക് കയറിയപ്പോള്‍ രാജന്‍ പിന്നാലെ അകത്തേക്ക് കയറിയാണ് പീഡിപ്പിച്ചത്. ഇത് കണ്ടുവന്ന കുട്ടിയുടെ അമ്മ നിലവിളിച്ചപ്പോള്‍ പ്രതി ഇറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്തു. അസുഖബാധിതനായ കുട്ടിയും അമ്മ
യും വിസ്താര വേളയില്‍ പ്രതിയ്ക്കെതിരായി മൊഴി നല്‍കി. പ്രതി ഓടി രക്ഷപ്പെടുന്നത് കണ്ട നാട്ടുകാരും പ്രതിയെ കണ്ടതായി മൊഴി നല്‍കി. ഓട്ടിസമുള്ള കുട്ടിയെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തില്‍ പറഞ്ഞു.


പീഡിപ്പിക്കുന്നത് എതിര്‍ക്കാനുള്ള മാനസിക നില കുട്ടിയ്ക്കില്ലെന്ന് അറിഞ്ഞിട്ടാണ് പ്രതി ഈ ഹീനകൃത്യം നടത്തിയത്. ഈ സംഭവം കുടുബത്തിലും സമൂഹത്തിലുമുണ്ടാക്കിയ ഭീതി കൂടി പരിഗണിച്ചാണ് ഈ ശിക്ഷയെന്നും കോടതി വിധിന്യായത്തില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി. തമ്പാനൂര്‍ എസ് ഐയായിരുന്ന എസ്.പി. പ്രകാശാണ് കേസ് അന്വെഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്ന് വിധിയില്‍ പറ
യുന്നു. പ്രതി ജയിലില്‍ കിടന്ന കാലാവധി ശിക്ഷയില്‍ കുറച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക