മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി

Published on 07 December, 2021
 മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചെന്ന് പരാതി

കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചതായി ആരോപണം. കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാന്റെ മരണം സംബന്ധിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 

 നൂര്‍ജഹാന്‍ മരിച്ചത് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍വച്ചാണെന്നും ഭര്‍ത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. പോലീസ് ഇടപെട്ട് നൂര്‍ജഹാന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 
 അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടങ്ങിയെന്നും വളയം പോലീസ് അറിയിച്ചു. നൂര്‍ജഹാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് ഇപ്പോഴുള്ളത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക