ഒന്നരവയസുകാരിക്ക് ട്യൂമര്‍ ചികിത്സ നിഷേധിച്ച് ജീവനെടുത്ത മതഭ്രാന്ത്

ജോബിന്‍സ് Published on 08 December, 2021
ഒന്നരവയസുകാരിക്ക് ട്യൂമര്‍ ചികിത്സ നിഷേധിച്ച് ജീവനെടുത്ത മതഭ്രാന്ത്
കോഴിക്കോട് കല്ലാച്ചി സ്വദേശിനി നൂര്‍ജഹാന്‍ മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് മരിച്ച സംഭവം ഇന്നലെയാണ് പുറത്ത് വന്നത്. ഭര്‍ത്താവ് ജമാല്‍ നൂര്‍ജഹാന് ചികിത്സ നിഷേധിക്കുകയും ആലുവയിലെ മത കേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ നല്‍കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ മരിച്ചത്. 

എന്നാല്‍ നൂര്‍ജഹാന്റെ ഒന്നരവയസ്സുള്ള മകള്‍ മരിച്ചതും ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒന്നര വയസുകാരിയായ മകള്‍ക്ക് തലയ്ക്ക് ട്യൂമര്‍ ബാധിച്ചിട്ടും ചികിത്സ നല്‍കിയില്ല. അന്നും മന്ത്രവാദ ചികിത്സയാണ് നടത്തിയത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍  ജമാല്‍ അനുവദിച്ചില്ലെന്നും ചികിത്സ കിട്ടാതെയാണ് ഒന്നരവയസുണ്ടായിരുന്ന മകള്‍ മരിച്ചതെന്നും നൂര്‍ജഹാന്റെ ഉമ്മ കുഞ്ഞായിഷ പറഞ്ഞു.

കഴിഞ്ഞ ദിവസം മരിച്ച നൂര്‍ജഹാന് തൊലിപ്പുറത്ത് വൃണമുണ്ടാകുന്ന അസുഖമായിരുന്നു. ഭര്‍ത്താവ് ജമാല്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് നൂര്‍ജഹാന്റെ ബന്ധുക്കളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാല്‍ ചികിത്സ തുടരാന്‍ അനുവദിക്കതെ ജമാല്‍ ഭാര്യയേയും കൂട്ടി ആലുവയിലെ മതകേന്ദ്രത്തിലേയ്ക്ക് പോവുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. 

്അസ്വഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക