സുപ്രീം കോടതി ജസ്റ്റീസുമാരുടെ എണ്ണം വര്‍ധിപ്പിച്ചേക്കില്ല- (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 08 December, 2021
സുപ്രീം കോടതി ജസ്റ്റീസുമാരുടെ എണ്ണം വര്‍ധിപ്പിച്ചേക്കില്ല- (ഏബ്രഹാം തോമസ്)
കുറെ വര്‍ഷങ്ങളായി ഉയര്‍ന്നു കേള്‍ക്കുന്ന മുറവിളിയാണ് യു.എസ്. സുപ്രീം കോടതി ജസ്റ്റീസുമാരുടെ എണ്ണം 9 ല്‍ നിന്ന് 13 ഓ 15ഓ ആയി ഉയര്‍ത്തണമെന്ന്. പ്രശ്‌നം വളരെ ഗൗരവമായ തന്നെ 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണകാലത്ത് ചര്‍ച്ച ചെയ്തു. അ്‌നത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന് നിയമിക്കുവാന്‍ കഴിഞ്ഞ ഒട്ടേറെ ജഡ്ജുമാര്‍ ട്രമ്പ് ഭരണകാലത്ത് സ്ഥിരപ്പെടുത്തപ്പെട്ടതും പ്രശ്‌നം കൂടുതല്‍ ഗൗരവമുള്ളതാക്കി.
പ്രസിഡന്റ് ജോ ബൈഡന്‍ ഈ വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു ഉഭയകക്ഷി സംഘത്തെ നിയോഗിച്ചു.

ഈ 34 അംഗ സംഘം ഒരു മുന്നൂറ് പേജ് ഉള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ വളരെ തീവ്രമായി കമ്മിറ്റി സുപ്രീം കോടതി ജഡ്ജ്മാരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശം നിരാകരിച്ചു എന്നാണ് അറിയുന്നത്. ജസ്റ്റീസുമാര്‍ക്ക്  ടേം ലിമിറ്റ് നിശ്ചയിക്കുന്ന വിഷയവും റിപ്പോര്‍ട്ട് പരാമര്‍ശിച്ചു. കോണ്‍ഗ്രസിന് കോടതി വിധി മറികടക്കുവാന്‍ നിയമം നിര്‍മ്മിക്കുവാന്‍ കഴിയുമെന്ന് പറഞ്ഞു. കഴിഞ്ഞ ആഴ്ച സുപ്രീംകോടതി വാദം കേട്ട പ്രമാദമായ കേസില്‍(മിസ്സിസ്സിപ്പിയില്‍ നിന്നുള്ള ഗര്‍ഭച്ഛിദ്രകേസില്‍) കോടതി വിധി വളരെ വ്യക്തമായിരിക്കും. മുന്‍പ് മൂന്നിനെതിരെ ആറ് ജസ്റ്റീസ് മാര്‍ റോവേഴ്‌സ് വേഡില്‍ നല്‍കിയ പഠിച്ച് വിധി പറയുക പ്രവീണരായ നിയമജ്ഞര്‍ ആയിരിക്കും. കമ്മിറ്റിയിലെ ഒരംഗം ഹാര്‍വാര്‍ഡ് ലോ പ്രൊഫസര്‍ ലോറന്‍സ് ട്രൈബ് പറഞ്ഞു.

യു.എസ്. സുപ്രീം കോടതിയുടെ ഭാവി ഘടനയെക്കുറിച്ചുളള ചര്‍ച്ച ചൂട് പിടിച്ചത് ട്രമ്പിന്റെ മൂന്നാമത്തെ നോമിനി ഏമി കോണി ബാരറ്റിനെ സ്ഥിരപ്പെടുത്താനുള്ള വിചാരണവേളയിലാണ്. ട്രമ്പ് സൂപ്രീം കോടതിയില്‍ യാഥാസ്ഥിതികരായ ജസ്റ്റീസുമാരെ കൊണ്ട് നിറയ്ക്കുകയാണെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു. താന്‍ പ്രസിഡന്റായാല്‍ സുപ്രീം കോടതി വിപുലീരിച്ച് 11 ഓ 15 ഓ ജസ്‌റ്‌റീസുമാരാക്കും എന്ന് പ്രചരണ യോഗത്തില്‍ വാക്ക് നല്‍കിയതായി അനുയായികള്‍ പറഞ്ഞു.

ട്രമ്പിന്റെ വിചാരണ വേളയില്‍ ജസ്റ്റീസ് കാവനാ മൂന്നു തവണ(അമേരിക്കന്‍) ഭരണഘടന പ്രോ ചോയിസോ പ്രോലൈഫോ അല്ല എന്ന് പറഞ്ഞു. ഇതിന് മുമ്പ് വരെയുള്ള സൂചനകള്‍ റോയുടെ വിധി ഈ കേസ് മാറ്റിമറിക്കും എന്നായിരുന്നു. എന്നാല്‍ കാവനാ മറ്റ് ജസ്റ്റീസുമാരുടെയും തന്റെയും മനസ് തുറക്കുകയായിരുന്നുവെങ്കില്‍ ഈ കേസില്‍ (ഡോബ്‌സ് വേഴ്‌സസ്) ജാക്ക്‌സണ്‍ വിമന്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കേസില്‍) റോയുടെ വിധി ശരി വച്ചേക്കുമോ എന്ന സംശയം നിലനില്‍ക്കുന്നു.

സുപ്രീം കോടതിയുടെ നിലപാട് മനഃസാക്ഷിയുള്ളതും, നിഷ്പക്ഷവുമാണ്. കാവനായും സമാന ചിന്താഗതിക്കാരും ഒരു ന്യൂനപക്ഷ ആന്റി അബോര്‍ഷന്‍ വിഭാഗത്തിന്റെ ഇഷ്ടം നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്ന് ചിലര് ആരോപിക്കുന്നു. സുപ്രീം കോടതിയുടെ നിലപാട് മനഃസാക്ഷിക്കനുസരണമോ നിഷ്പക്ഷമോ അല്ലെന്നും ഇവര്‍ ആരോപിക്കുന്നു. ഏറ്റവും അടുത്തുതന്നെ ഒരു സുപ്രീം കോടതി വിധിയിലൂടെ ഇവര്‍ സ്ത്രീകളുടെ ശരീരത്തിന് മേലുള്ള സര്‍വാധികാരവും സ്‌റ്റേറ്റ് ലെജിസ്ലേച്ചറിന് കൈമാറും എന്ന് ഇവര്‍ വാദിക്കുന്നു.
പ്യൂറി സര്‍ച്ച്‌സെന്ററിന്റെ ഒരു അഭിപ്രായ സര്‍വേയില്‍ 59% പേര്‍ അഭിപ്രായപ്പെട്ടത് ഗര്‍ഭച്ഛിദ്രം എല്ലാ സംസ്ഥാനങ്ങളിലും അനുവദനീയമാക്കണം എന്നാണ്. വിസ്‌കോണ്‍സിനില്‍ 172 വര്‍ഷം പഴക്കമുള്ള നിയമം അബോര്‍ഷന്‍ ക്രിമിനലൈസ് ചെയ്യുന്നുണ്ട്.

ട്രമ്പ് ഭരണകൂടത്തിന്റെ അവസാന നാളുകളില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് ട്രമ്പിനോട് സ്വീകരിച്ച നിലപാടാണോ ഇപ്പോള്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനോട് സ്വീകരിക്കുന്നതെന്ന് ഒരു സുഹൃത്ത് എന്നോട് ചോദിച്ചു. വിപിയുടെ ഓഫീസില്‍ നിന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. സ്റ്റാഫംഗങ്ങള്‍ തമ്മിലുള്ള പോരിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചാകരയാണ്. ഏവരെയും ആശ്ചര്യപ്പെടുത്തുന്ന വസ്തുത ഹാരിസോ ബൈഡനോ ഇതെകുറിച്ച് ഇത് വരെ പ്രതികരിച്ചിട്ടില്ല എന്നതാണ്. ഹാരിസ് യു.എസി.ലെ ഏറ്റവും പ്രബലമായ ന്യൂനപക്ഷത്തിലെ ശക്തയായ സ്ത്രീയാണ്. ഏത് പ്രതിസന്ധിയെയും പ്രശ്‌നത്തെയും അസൂയാവഹമായ കഴിവോടെ നേരിടാന്‍ കഴിയുന്ന പയറ്റി തെളിഞ്ഞ നേതാവ്. വിജയകരമായ ഒരു കരിയറിന് ഉടമ. ഇന്ത്യന്‍ ജനതയുടെയും സ്ത്രീകളുടെയും എല്ലാം പ്രതീക്ഷയും ചുമലിലേറ്റിയ ഹാരീസിന് എന്ത് പറ്റി എന്നാണ് ആരാധകര്‍ ഉത്കണ്ഠപ്പെടുന്നത്. യു.എസ്.പ്രസിഡന്റ് ആക്ട് ചെയ്തപ്പോള്‍ വലിയ വിവാദമാകാന്‍ ഇടയില്ലാത്ത, ജനോപകാരപ്രദമായ ഏതാനും നിയമങ്ങള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡേഴ്‌സായി പുറത്തിറക്കാമായിരുന്നു. ഇപ്പോഴും ഹാരീസിന്റെ പേര് എക്കാലവും ഓര്‍മ്മിക്കുന്ന ഏതെങ്കിലും പദ്ധതിയുമായി മുന്നോട്ടുവരാവുന്നതാണ്. (വൈസ് പ്രസിഡന്റായിരിക്കുമ്പോള്‍ ലിണ്ടന്‍ ജോണ്‍സണ്‍ ചെയ്തത് പോലെ). ഹാരിസിന്റെ ഒരു വര്‍ഷത്തെ ഭരണനേട്ടമായി ഒന്നും ഇല്ല എന്ന്. ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത് പരിതാപകരമായിരിക്കും!

Boby Varghese 2021-12-08 17:32:24
We need a lesbian judge and a trans sexual judge. Then only our justices will represent real America.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക