സിവില്‍ സര്‍വ്വീസുകാര്‍ക്ക് ക്ലബ്ബ് ലൈസന്‍സ് നല്‍കണോ ? മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി അന്വേഷിച്ച് സര്‍ക്കാര്‍

ജോബിന്‍സ് Published on 08 December, 2021
സിവില്‍ സര്‍വ്വീസുകാര്‍ക്ക് ക്ലബ്ബ് ലൈസന്‍സ് നല്‍കണോ ? മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി അന്വേഷിച്ച് സര്‍ക്കാര്‍
സംസ്ഥാനത്ത് സിവില്‍ സര്‍വ്വീസുകാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ക്ലബ്ബ് ലൈസന്‍സ് നല്‍കണമെന്ന ആവശ്യം ഐഎഎസ് - ഐപിഎസ് അസോസിയേഷനുകള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് ഏറെ നാളുകളായി. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയരിക്കുകയാണ് സര്‍ക്കാര്‍.

സാധാരണയായി ബാര്‍ സൗകര്യത്തോട് കൂടിയ ക്ലബ്ബ് ലൈസന്‍സിന് 25 ലക്ഷം രൂപയാണ് ഫീസ്. എന്നാല്‍ ആയിരം രൂപ ഫീസീസില്‍ തങ്ങള്‍ക്കിത് അനുവദിക്കണമെന്നാണ് അസോസിയേഷനുകള്‍ക്ക് വേണ്ടി മുതിര്‍ന്ന ഉദ്യോഹസ്ഥര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഐഎഎസ് - ഐപിഎസ് - ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ അംഗങ്ങളായ കവടിയാറിലെ ഓഫീസേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബാറോട് കൂടി ക്ലബ് ലൈസന്‍സ് അനുവദിക്കണമെന്നാണ് സര്‍ക്കാരിന് മുന്നിലെ ആവശ്യം. പ്രതിരോധ മേഖലയിലെ ഉദ്യോഗസ്ഥര്‍ക്ക് ക്ലബ് അനുവദിക്കുന്നത് പോലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ലൈസന്‍സ് നല്‍കണമെന്നാണ് ആവശ്യം.

മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരം ക്ലബ്ബുകള്‍ അനുവദിച്ചിട്ടുണ്ടോ ലൈസന്‍സ് ഫീസില്‍ ഇളവ് നല്‍കിയിട്ടുണ്ടോ എ്ന്ന കാര്യങ്ങള്‍ തേടി എക്‌സൈസ് കമ്മീഷണറാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചത്. എന്നാല്‍ ഒരിടത്തു നിന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക