പൂര്‍ണ്ണ നഗ്നനായി മോഷണം നടത്തുന്ന ഓട്ടോഡ്രൈവറെ തന്ത്രപരമായി കുടുക്കി നാട്ടുകാര്‍

ജോബിന്‍സ് Published on 08 December, 2021
പൂര്‍ണ്ണ നഗ്നനായി മോഷണം നടത്തുന്ന ഓട്ടോഡ്രൈവറെ തന്ത്രപരമായി കുടുക്കി നാട്ടുകാര്‍
ആലപ്പുഴ ജില്ലയില്‍ രാത്രിയില്‍ നഗ്‌നനായി മോഷണം നടത്തുന്ന ഓട്ടോ ഡ്രൈവര്‍ പിടിയിലായി. തകഴി സ്വദേശിയായ സോജനെയാണ് പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച്ച രാത്രി 9.30യോടെ തലവടി മുരിക്കോലിമുട്ടിന് അടുത്തുള്ള ഒരു വീട്ടില്‍ ഇയാള്‍ മോഷണശ്രമം നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സോജനെ പിടികൂടിയത്. പച്ചജംഗ്ഷനിലെ ഓട്ടോത്തൊഴിലാളിയാണ് സോജന്‍. പകല്‍ സമയങ്ങളില്‍ ഓട്ടോ ഓടിക്കുകയും രാത്രികാലങ്ങളില്‍ മോഷണവുമാണ് ഇയാളുടെ പതിവ്.

പൂര്‍ണ നഗ്‌നനായി എത്തിയ സോജന്‍ പെണ്‍കുട്ടിയുടെ മാലപറിക്കാന്‍ ശ്രമിച്ചു. വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പ്രതി ഓടിരക്ഷപ്പെട്ടു. തലവടി മുരിക്കോലിമുട്ട് പാലത്തിന് സമീപം ഓട്ടോ നിര്‍ത്തിയിട്ടതിന് ശേഷം അഞ്ഞൂറു മീറ്റര്‍ അകലെയുള്ള മറ്റൊരു വീടിന് സമീപം വാച്ച്, മൊബൈല്‍, അടിവസ്ത്രം, പേഴ്സ് എന്നിവയെല്ലാം അഴിച്ച് വെച്ചതിന് ശേഷമാണ് ഇയാള്‍ മോഷ്ടിക്കാന്‍ എത്തിയത്. ബഹളം കേട്ട് ഓടിയ കള്ളനെ തിരച്ചിലില്‍ പടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സോജന്‍ അഴിച്ചുവെച്ച സാധനങ്ങള്‍ നാട്ടുകാരുടെ കയ്യില്‍ കിട്ടി.

സോജന്റെ മൊബൈല്‍ ഫോണില്‍ നിന്ന് നാട്ടുകാര്‍ അയാളുടെ ഭാര്യയെ വിളിച്ചു. ഫോണ്‍ വഴിയില്‍ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് സ്ഥലവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശേഷം വിവരം പൊലീസിനെ അറിയിക്കുകയും തൊണ്ടിമുതല്‍ കൈമാറുകയും ചെയ്തു. ചൊവ്വാഴ്ച്ച രാവിലെ പൊലീസ് സോജനെ കസ്റ്റഡിയിലെടുത്തു.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക