Image

'കള്ളന്‍ ഡിസൂസ'യുടെ റിലീസ് പ്രഖ്യാപിച്ചു.

ജോബിന്‍സ് Published on 08 December, 2021
'കള്ളന്‍ ഡിസൂസ'യുടെ റിലീസ് പ്രഖ്യാപിച്ചു.
സൗബിന്‍ ഷാഹിര്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രം 'കള്ളന്‍ ഡിസൂസ'യുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം 2022 ജനുവരി 27ന് പ്രദര്‍ശനത്തിനെത്തും. ജിത്തു കെ ജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്മി, ഹരീഷ് കണാരന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ചിത്രം 'ചാര്‍ളി'യിലെ ഒരു കഥാപാത്രമായിരുന്നു സൗബിന്‍ ഷാഹിര്‍ അവതരിപ്പിച്ച സുനിക്കുട്ടന്‍ കള്ളന്‍ ഡിസൂസ. ചിത്രം പുറത്തിറങ്ങി ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കള്ളന്‍ ഡിസൂസ ടൈറ്റില്‍ കഥാപാത്രമാകുന്ന ചിത്രം റിലീസിനൊരുങ്ങുന്നത്.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചാര്‍ളി. ഉണ്ണി ആറും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്ന് രചന നിര്‍വഹിച്ച ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും ഹിറ്റായി മാറിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക