വൈന്‍ വരുത്തിയ വിന (മേരി മാത്യു മുട്ടത്ത്)

Published on 08 December, 2021
വൈന്‍ വരുത്തിയ വിന (മേരി മാത്യു മുട്ടത്ത്)
അല്പം ഒക്കെ വൈന്‍ ആകാമെന്ന് ബൈബിളില്‍ പോലും സമ്മതിച്ചിട്ടുണ്ട് . കര്‍ത്താവ് വീഞ്ഞിനെ സ്വന്തം രക്തമായി ചിത്രീകരിച്ചിട്ടുണ്ട് താനും അതിലും വലിയൊരു കാര്യമൊന്നും ഇല്ലല്ലോ .

അന്നൊരിക്കല്‍ ഫസ്റ്റ് ക്ലാസില്‍ നാട്ടിലേക്ക് പോയ വേളയില്‍ ഒരു വൈന്‍ കുപ്പിയില്‍ വൈന്‍ അല്പാല്പം അകത്താക്കിയതാണ് വിനയായത് . വൈന്‍ അകത്താക്കിയതും ഉടന്‍ തന്നെ താഴെ വീണതും അതും പ്ലെയിനുള്ളില്‍ തന്നെ , എല്ലാവരും ഓടിയെത്തി പക്ഷെ ആരുടേയും പക്കല്‍ എന്റെ വീഴ്ചയുടെ കാര്യം മനസിലാക്കാനുള്ള ഉപകരണമോ ഡോക്ടേഴ്‌സ് പോലുമോ ഇല്ലായിരുന്നു ഏതായാലും അവസാനം ഒരു സേഫ്റ്റി പിന്‍  കൊണ്ട് കാര്യം സാധിച്ചു . കഥകളൊക്കെ അണുവിടമാറാതെ ഞാന്‍ മകന്റെ മുന്നില്‍ വന്ന് അവതരിപ്പിച്ചതാണ് വിനയായത് . എന്ന എന്റെ വൈന്‍ ആസ്വാദനത്തിന് വിരാമമായി പിന്നീട് ഇപ്പോഴും മകന് എന്റെ മേല്‍ ഒരു ഒരു കണ്ണുണ്ടായിയിരുന്നു പിന്നെ ഞാനൊരു ഡയബെറ്റിക്ക് ആയത് കൊണ്ടും ആകാം  കണ്‍സേണ്‍ , പക്ഷെ റെഡ് വൈന്‍ കുറച്ച് ഡയബെറ്റിക്കിന് നല്ലതാണെന്ന് കേട്ടിട്ടുണ്ട് .

പിന്നൊരു കാര്യം മാന്യദേഹം വൈന്‍ ഷാമ്പെയ്ന്‍ ഒന്നും തൊടാത്തൊരു വ്യക്തി ആയത് കൊണ്ട് കാര്യത്തിന്റെ ഗൗരവം ഊഹിക്കാവുന്നതേയുള്ളു .

പിന്നീട് ശരിക്കും ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാത്ത വൈന്‍ നോക്കി ഏറെ വലഞ്ഞു . പക്ഷെ എല്ലാം അറ്റ്‌ലീസ്റ്റ് 3% ആല്‍ക്കഹോള്‍ കണ്ടന്റ് ഉള്ളതാണെന്ന് മനസിലായതിനാല്‍ ഏന്റെ ഹണ്ടിംഗ് അതോടെ അവസാനിച്ചു .

വിവാഹത്തിന് മുന്‍പ് വീട്ടില്‍ ക്രിസ്മസ് , ഈസ്റ്റര്‍ കാലഘട്ടത്തില്‍ വീഞ്ഞുണ്ടാക്കുക പതിവുണ്ടായിരുന്നു  അതിനാല്‍ ഞാന്‍ ഒരു പരീക്ഷണത്തിന് മുതിര്‍ന്നു, സക്‌സസ് ആകുകയും ചെയ്തു . 21 ദിവസം കഴിഞ്ഞപ്പോള്‍ നല്ല മുന്തിരി വൈന്‍ അല്പം ഷുഗര്‍ ചേര്‍ത്ത് ഉണ്ടാക്കി . അത്  കുപ്പിയിലാക്കി  ഫ്രിഡ്ജില്‍ സൂക്ഷിച്ചു അതും ആരോ തന്ന ഒരു വൈന്‍ കുപ്പിയില്‍  അതും  ഒഴിച്ചു കളഞ്ഞ കഥയും ഇത്തരുണത്തില്‍ ഓര്‍ത്ത് പോകുന്നു .
വൈന്‍ കുപ്പി കണ്ട മാത്രയില്‍ അല്പം ക്ഷുഭിതനായി അന്വേഷണകുതുകിയായ മകന്‍ അതിലെ ലേബല്‍ ഒക്കെ വായിച്ചു നോക്കി പക്ഷെ ഞാന്‍ പറഞ്ഞു അത് ഞാന്‍ ഉണ്ടാക്കിയ വൈന്‍ ആണെന്നും അല്പം നാവില്‍ രുചിച്ചതും അതിന്റെ ചവര്‍പ്പ് മനസിലാക്കിയ കക്ഷി ഒത്തുതീര്‍പ്പിനൊന്നും തയ്യാറായില്ല . എന്തായാലും വൈന്‍ കാണുമ്പോഴും പാര്‍ട്ടികളില്‍ ഷാംപെയ്നിന്റെ ചിയേഴ്സിലും ഒക്കെ ഉള്ളിന്റെയുള്ളില്‍ ഒരു പിടപിടപ്പാണിപ്പോഴും .

പക്ഷെ ഒരിക്കല്‍ ഞങ്ങള്‍ കുടുംബസമേതം കാനഡ നയാഗ്ര വെള്ളച്ചാട്ടം കണ്ടു മടങ്ങവേ വഴിയില്‍ ഒരു 
വൈനറിയില്‍ കയറി  കക്ഷി ഒരു വൈന്‍ വാങ്ങിയതും തിരികെ വന്ന എല്ലാവരും ഒരുമിച്ചു കൂടി മരുന്ന് പോലെ ഞങ്ങള്‍ക്ക് തന്നതും ഇത്തരുണത്തില്‍ ഓര്‍ത്ത് പോകുന്നു .

എന്റെ ആരോഗ്യകാര്യത്തിലുള്ള അതീവ താല്‍പ്പര്യം ആകാം ഇതിനൊക്കെ കാരണമെന്ന് ഞാന്‍ കരുതുന്നു  ഡോക്ടേഴ്‌സ് പോലും റെഡ് വൈന്‍ റെക്കമെന്റ് ചെയ്തിട്ടുള്ളത് ഞാന്‍ ഓര്‍ത്ത് പോകുകയാണ് പിന്നൊരു പഴഞ്ചൊല്ലുണ്ട് 'പഴമുറത്തിന് ചാണകവും വെളളവും' എന്നും 

അടുത്ത ജന്മത്തില്‍ അതുണ്ടെങ്കില്‍ വൈന്‍ ഒക്കെ കുടിക്കാന്‍ പറ്റുമെന്ന് ആശിക്കുന്നു , അല്പം വൈന്‍ ഒക്കെ കുടിക്കുന്നതിനോട് തികച്ചും യോജിപ്പാണെനിക്ക് ഉള്ളത് 'അധികമായാല്‍ അമൃതും വിഷമാണ്' താനും .

എന്നിരുന്നാലും കൂടി അതായത് ആല്‍ക്കഹോള്‍ കണ്‍സംപ്ഷന്‍  ഒരു ശീലമാക്കാതിരിക്കൂ അതിന്റെ പ്രത്യാഘാതങ്ങള്‍ നാം എന്നും കേട്ടും അനുഭവിച്ചും കണ്ടും ആണല്ലോ ഇരിക്കുന്നത് പ്രത്യേകിച്ച് കുടുംബങ്ങളുടെ ശിഥിലീകരണത്തിന് ഒരു പരിധി വരെ അവ കാരണമായിട്ടുണ്ട് താനും . മദ്യം വിഷമാണെന്നൊന്നും ഞാന്‍ കരുതുന്നില്ല എല്ലാത്തിനും ലിമിറ്റ് സെറ്റ് ചെയ്യൂ മദ്യത്തെ പൂജിക്കാതിരിക്കൂ . കുടുംബങ്ങളുടെ സുസ്ഥിതി രാജ്യങ്ങളുടെ പുരോഗതി ഒക്കെ നാം കരുത്തേണ്ടതാണല്ലോ . നാം നന്നായാല്‍ കുടുംബം നന്നാകും , കുടുംബം നന്നായാല്‍ നാട് നന്നാകും , രാജ്യം നന്നാകും ഇതായിരിക്കട്ടെ മുദ്രാവാക്യം . 


മേരി മാത്യു മുട്ടത്ത് 

Rx - Wine of Love 2021-12-08 20:44:42
Wine and Cana and weddings and relationships ..another topic of our searching for the perfection in relationships in holiness that we are destined for and ever yearning for ..in the trusting hope of being in the never ending Eteranl Banquet meant to transforme us from glory to glory ..wine can cause allergic reactions and in our times when many , esp. children too suffer from various allergies , giving up wine and alcoholic drinks with the intent to help bring protection and healing can be an act in charity in sweetness . The water that was meant for purification becoming transformed into the best wine when our Lord intervenes - keeping that hope and trust in families, asking for The Mother to intervene when faced with situations or even persons that seem are meant to be washed off , as hopeless - grateful for just such an occasion in which the Holy Father came through to deal with what could have been a messy situation in our SMCC Church too recently and God bless all who prayed and acted in wisdom and prudence . Came across a whole cellar of good wine just today , in having found that the very good bible courses by an excellent teacher on same - Frances Hogan from Ireland are at the Shalom World site - to satisfy the deep thirst in souls that would help to put out all unhealthy appetites and desires - looking forward to hearing on the wedding at Cana narrative too . Blessings !
V. George 2021-12-09 02:55:29
Mary Mathews writing is certainly getting better and better. She is talented to give a vivid color to the small things in our everyday life and narrate it beautifully. Emalayalee should consider her for the next emalayalee writers award.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക