റഹ്മാന്‍ ബോളിവുഡിലേക്ക്

Published on 08 December, 2021
റഹ്മാന്‍ ബോളിവുഡിലേക്ക്
നടന്‍ റഹ്മാന്‍ ബോളിവുഡിലേക്ക് . ടൈഗര്‍ ഷ്രോഫ് , കൃതി സനോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്‍ത സംവിധായകന്‍ വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ‘ഗണപത്’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍റെ ഹിന്ദി സിനിമാ അരങ്ങേറ്റം.മൂന്ന് മാസത്തെ ഹിന്ദി പഠനം, തിരക്കഥാ വായന, മേക്കപ്പ് ടെസ്റ്റ് എന്നിവയ്ക്കൊക്കെ ശേഷമാണ് റഹ്മാന്‍ ലണ്ടനില്‍ എത്തിയത്.

ആദ്യ ബോളിവുഡ് അനുഭവത്തെക്കുറിച്ച്‌ റഹ്മാന്‍ പറയുന്നു- “ഷൂട്ടിംഗ് തുടങ്ങുന്നതിന് മൂന്നു മാസം മുന്‍പു തന്നെ സംവിധായകനും സംഘവും ചാര്‍ട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു.
വലിയ മുതല്‍മുടക്കിലാണ് നിര്‍മ്മാണം. ഏറെ വ്യത്യസ്‍തതയുള്ള ഫ്യൂച്ചറിസ്റ്റിക് സിനിമയെന്നാണ് അണിയറക്കാര്‍ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ട് ഭാഗങ്ങളായി പുറത്തെത്തുന്ന ചിത്രത്തിന്‍റെ ലണ്ടന്‍ ഷെഡ്യൂളില്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ് റഹ്മാന്‍. സെറ്റിലെ പ്ലാനിംഗ്, ചിട്ട, കൃത്യനിഷ്ഠ, എത്ര വലിയ ആര്‍ട്ടിസ്റ്റുകളാണെങ്കിലും വലുപ്പച്ചെറുപ്പമില്ലാതെ, തൊഴിലാളി, ആര്‍ട്ടിസ്റ്റ് ഭേദമന്യേ സൗഹൃദത്തോടെയുള്ള പെരുമാറ്റം ഇതൊക്കെ എന്നെ ആകര്‍ഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ടൈഗര്‍ ഷ്രോഫിന്‍റെ എളിമയും സ്നേഹവും എത്ര പറഞ്ഞാലും മതി വരില്ല. ടൈഗറുമായി രണ്ടു ദിവസം ഇടപഴകിയാല്‍ നമുക്കും ഇതുപോലെ ഒരു മകനുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകും. കൃതിയുടെ കാര്യവും മറിച്ചല്ല. ആദ്യ ദിവസം തന്നെ ദീര്‍ഘകാല പരിചയക്കാരെ പോലെയുള്ള പെരുമാറ്റവും സ്നേഹവുമായിരുന്നു അവരുടേതും. വികാസ് ബാലും ജാടയില്ലാതെ പെരുമാറുന്ന ആളാണ്”, റഹ്മാന്‍ പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക