സൈനിക ഹെലികോപ്‌റ്റർ തകർന്നു വീണ സംഭവത്തിൽ വില്ലനായത്‌ മോശം കാലാവസ്ഥയെന്ന്‌ സൂചന

Published on 08 December, 2021
 സൈനിക ഹെലികോപ്‌റ്റർ തകർന്നു വീണ സംഭവത്തിൽ വില്ലനായത്‌ മോശം കാലാവസ്ഥയെന്ന്‌ സൂചന
കുനൂർ; സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്‌ അടക്കം 14 ഉന്നത ഉദ്യോഗസ്ഥർ സഞ്ചരിച്ച സൈനിക ഹെലികോപ്‌റ്റർ തകർന്നു വീണ സംഭവത്തിൽ അപകട കാരണം മോശം കാലാവസ്ഥയെന്ന്‌ സൂചന. അപകട സമയത്ത്‌ പ്രദേശത്ത്‌ കനത്ത മൂടൽ മഞ്ഞ്‌ ഉണ്ടായിരുന്നതായി പ്രദേശവാസികളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.

 വെല്ലിങ്ടണ്‍ ഡിഫൻസ്‌ കോളേജിൽ 2.45ന്‌ സൈനിക കേഡറ്റുകളോട്‌ സംവദിക്കുന്നതിനായാണ്‌ 11.45ന്‌ സുളൂർ വ്യോമതാവളത്തിൽ നിന്നും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്‌ വെല്ലിങ്‌ടണിലേക്ക്‌ പുറപ്പെട്ടത്‌. 12.20 വെല്ലിങ്‌ടൺ ഹെലിപാഡിൽ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന്‌ ഇറങ്ങാതെ മടങ്ങുകയായിരുന്നു. എന്നാൽ 10 കിലോ മീറ്റർ മാത്രം മാറി കുനൂർ കട്ടേരിക്ക്‌ സമീപം ഒരു ഫാമിൽ ചോപ്പർ തകർന്നു വീഴുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക