കത്രീന-വിക്കി വിവാഹം: ഫോര്‍ട്ട് ബര്‍വാരയിലെ റൂമിന് വാടക പത്തു ലക്ഷത്തിനടുത്ത്

Published on 08 December, 2021
കത്രീന-വിക്കി വിവാഹം: ഫോര്‍ട്ട് ബര്‍വാരയിലെ റൂമിന്  വാടക പത്തു ലക്ഷത്തിനടുത്ത്
 കത്രീന കെയ്ഫ്- വിക്കി കൗശല്‍     താരവിവാഹത്തിന് വേദിയാകുന്ന സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടം നേടുന്നത്.

രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര. 6.5 ലക്ഷം രൂപയാണ് ഇവിടെ റൂമുകള്‍ക്ക് ഒരു ദിവസത്തെ വാടക.

 പതിനാലാം നൂറ്റാണ്ടില്‍ പണിത ഈ കോട്ട ഇന്ന് ലക്ഷ്വറി സൗകര്യങ്ങളുള്ള റിസോര്‍ട്ട് ആണ്.48 മുറികളും സ്യൂട്ട് റൂമുകളുമുള്ള ഈ ലക്ഷ്വറി റിസോര്‍ട്ടില്‍ ഒരു രാത്രി താമസിക്കണമെങ്കില്‍ 75,000 രൂപ മുതലാണ് റൂമുകളുടെ വാടക. രണ്ടു പാലസുകളും രണ്ടു ക്ഷേത്രങ്ങളുമാണ് ഈ കോട്ടയ്ക്ക് അകത്തുള്ളത്. ഇവിടുത്തെ ഏറ്റവും ചെറിയ മുറിയ്ക്കു പോലും ഒരു രാത്രിയ്ക്ക് 92,000 രൂപ നല്‍കണം.

ഫോര്‍ട്ട് സ്യൂട്ട്, അരാവലി സ്യൂട്ട് എന്നിവയ്ക്ക് 1 ലക്ഷം മുതല്‍ 1.3 ലക്ഷം രൂപ വരെയാണ് വില. ബുര്‍ജ് സ്യൂട്ട് റൂമിന് 1.6 ലക്ഷം രൂപയും ടെറസ് സ്യൂട്ടിന് 1.7 ലക്ഷം രൂപയും റാണി രാജ്കുമാരി സ്യൂട്ടിന് 3.6 ലക്ഷം രൂപ വരെയുമാണ് വില. രാജ്കുമാരി സ്യൂട്ട് റൂമുകള്‍ക്ക് ടാക്‌സ് വിഭാഗത്തില്‍ മാത്രം 60,000 രൂപ നല്‍കണം. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കല്യാണ ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്.  ഡിസംബര്‍ 9ന് ആണ് വിവാഹം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക