സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

ജോബിന്‍സ് Published on 08 December, 2021
സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

ഇന്ത്യയുടെ   പ്രഥമ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടു.

ഇന്ന് ഉച്ചയ്ക്ക് 12 :30ന് തമിഴ്‌നാട്ടില്‍ ഉട്ടിയ്ക്ക് സമീപം കൂനൂരില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തിലാണ്  റാവത്ത് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യയുള്‍പ്പെടെ 13 പേർ  മരിച്ചു. 

ഹെലികോപ്ടറില്‍ 14 പേരാണ് ഉണ്ടായിരുന്നത്.  ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആണ് അപകടത്തില്‍ നിന്ന് ജീവനോടെ രക്ഷപ്പെട്ടയാള്‍. ഇദ്ദേഹം വില്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.

വെല്ലിങ്ടണ്‍ ഡിഫന്‍സ് കോളേജില്‍ 2.45ന് സൈനിക കേഡറ്റുകളോട് സംവദിക്കുന്നതിനായാണ് 11.45ന് സുളൂര്‍ വ്യോമതാവളത്തില്‍ നിന്നും  ജനറൽ  റാവത്ത് വെല്ലിങ്ടണിലേക്ക് പുറപ്പെട്ടത്. 12.20 വെല്ലിങ്ടണ്‍ ഹെലിപാഡില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറങ്ങാതെ മടങ്ങുകയായിരുന്നു. എന്നാല്‍ 10 കിലോ മീറ്റര്‍ മാത്രം മാറി കുനൂര്‍ കട്ടേരിക്ക് സമീപം ഒരു ഫാമില്‍ ചോപ്പര്‍ തകര്‍ന്നു വീഴുകയായിരുന്നു.

എയര്‍ഫോഴ്‌സാണ് വൈകിട്ട് ആറുമണിക്ക് ശേഷം ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിംഗും ഇക്കാര്യം സ്ഥിരീകരിച്ചു  പ്രസ്താവനയിറക്കി. 

സംഭവം സംബന്ധിച്ച് എയര്‍ഫോഴ്‌സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വൈകുന്നേരം മൂന്ന് മണിയോടെയാണ് ജനറല്‍ റാവത്തിന് ജീവന്‍ നഷ്ടപ്പെട്ട വിവരം എയര്‍ഫോഴ്‌സിന് ലഭിക്കുന്നത്. തുടര്‍ന്ന് ഇത് പ്രതിരോധമന്ത്രിയേയും പ്രധാനമന്ത്രിയേയും അറിയിച്ചു. പ്രതിരോധമന്ത്രി നേരിട്ട് ജനറല്‍ ബിപിന്‍ റാവത്തിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ധരിപ്പിച്ചു. 

ജനറൽ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.  

നാട്ടുകാരാണ് ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഹെലികോപ്ടര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.  കൂടുതല്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചു. അദ്ദേഹം ഊട്ടിയിലേക്ക് ഉടന്‍ തിരിക്കും.

CDS Gen Rawat, wife, 11 others killed in helicopter crash


New Delhi, Dec 8 (IANS) India's first Chief of Defence Staff, Gen Bipin Rawat, his wife, and 11 others were killed when their IAF Mi-17 helicopter crashed near Coonoor in Tamil Nadu's Nilgiris district on Wednesday, the IAF announced.

"With deep regret, it has now been ascertained that Gen Bipin Rawat, Mrs Madhulika Rawat and 11 other persons on board have died in the unfortunate accident," the Indian Air Force said in a tweet.

Defence Minister Rajnath Singh, in a series of tweets, said: "Deeply anguished by the sudden demise of Chief of Defence Staff Gen Bipin Rawat, his wife and 11 other Armed Forces personnel in an extremely unfortunate helicopter accident today in Tamil Nadu.

"His untimely death is an irreparable loss to our Armed Forces and the country".

"General Rawat had served the country with exceptional courage and diligence. As the first Chief of Defence Staff he had prepared plans for jointness of our Armed Forces," he said.

The CDS was going to the Defence Services Staff College, Wellington, to give a lecture.

The chopper, with a total of 14 persons on board, took off from the Sulur air base near Coimbatore and was on its way to Coonoor. When the chopper was a few minutes away from landing, it, as per eyewitnesses, hit a tree, crashed, and caught fire, resulting in several casualties.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക