ഹെലികോപ്റ്റര്‍ അപകടം: പ്രധാനമന്ത്രി മോദി യോഗം വിളിച്ചു

Published on 08 December, 2021
ഹെലികോപ്റ്റര്‍ അപകടം: പ്രധാനമന്ത്രി മോദി യോഗം വിളിച്ചു
ന്യൂഡല്‍ഹി:  സംയുക്തസേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചു.

സുരക്ഷാകാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതി പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അപകടത്തിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ഉച്ചയ്ക്കാണ് വ്യോമസേനയുടെ എംഐ 17ഢ5 ഹെലികോപ്റ്റര്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നുവീണത്. ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന ഊട്ടിയിലെ വെല്ലിങ്ടണിലേക്ക് പോവുകയായിരുന്നു.

വിമാനത്തില്‍ ജനറല്‍ റാവത്ത് ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്ത വ്യോമസേന, അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചു. വെല്ലിങ്ടണ്‍ സ്റ്റാഫ് കോളജിലെ ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു യാത്ര.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക