ഫോമാ കാപിറ്റൽ റീജിയൻ   മയൂഖം  മത്സരം: ധന്യ കൃഷ്ണ കുമാർ കിരീടം ചൂടി.

സലിം അയിഷ (ഫോമാ പി.ആർ.ഓ) Published on 08 December, 2021
ഫോമാ കാപിറ്റൽ റീജിയൻ   മയൂഖം  മത്സരം: ധന്യ കൃഷ്ണ കുമാർ കിരീടം ചൂടി.

ഫോമാ കാപ്പിറ്റൽ റീജിയൻ മയൂഖത്തിന്റെ ആവേശകരമായ മത്സരത്തിൽ ധന്യ കൃഷ്ണകുമാർ  കിരീടം ചൂടി.

ഫസ്റ്റ് റണ്ണർ അപ്പായി  അനുമോൾ എബ്രഹാമും ,സെക്കൻഡ് റണ്ണർ അപ്പായി  അമാൻഡ എബ്രഹാമും തെരെഞ്ഞെടുക്കപ്പെട്ടു.തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിൽ എൺപതുകളിലെ നിറ  സാന്നിദ്ധ്യമായിരുന്ന സുപ്രസിദ്ധ ചലച്ചിത്ര താരം ഗീത വിജയികളെ കിരീടമണിയിച്ചു.

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, കാപിറ്റൽ റീജിയൻ ആർ.വി.പി തോമസ് ജോസ് , ദേശീയ സമിതി അംഗങ്ങളായ മധുസൂധനൻ നമ്പ്യാർ, അനിൽ നായർ, അംഗസംഘടനാ ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങി നൂറുകണിക്കിന് പേര് ചടങ്ങിൽ പങ്കെടുത്തു.വിമൻസ് ഫോറത്തിന്റെ ഊർജസ്വലരായ ചുമതലക്കാരും പ്രവർത്തകരുമായ സൈജ ചിറയത്ത്, മറീന ഐസക്, ബീന  ടോമി, ഷീബ തട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.കാപ്പിറ്റൽ മേഖലയിലെ അംഗ സംഘടന പ്രവർത്തകരുടെ കുടുബ സംഗമവും ഇതോടൊന്നിച്ചു നടന്നു.

ആദ്യന്തം പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിച്ച എല്ലാ അംഗസംഘടന പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും, പരിപാടികളുടെ കോർഡിനേറ്റർ ആയ ആർ.വി.പി. തോമസ് ജോസ്  നന്ദി രേഖപ്പെടുത്തി.

ഫോമാ കാപിറ്റൽ റീജിയൻ   മയൂഖം  മത്സരം: ധന്യ കൃഷ്ണ കുമാർ കിരീടം ചൂടി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക