ഹാസ്യ സാഹിത്യത്തിനുള്ള അവാര്‍ഡ് നൈന മണ്ണഞ്ചേരി ഏറ്റുവാങ്ങി

Published on 09 December, 2021
ഹാസ്യ സാഹിത്യത്തിനുള്ള അവാര്‍ഡ് നൈന മണ്ണഞ്ചേരി ഏറ്റുവാങ്ങി
തിരുവനന്തപുരം: ഹാസ്യ സാഹിത്യത്തിനുള്ള ഇന്‍ഡിവുഡ് ഭാഷാ സാഹിത്യ പുരസ്‌കാരം തിരുവനന്തപുരത്ത് ഏരീസ് കോംപ്ലക്‌സില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറില്‍ നിന്നും നൈന മണ്ണഞ്ചേരി ഏറ്റുവാങ്ങി.

ഹാസ്യ വിഭാഗത്തില്‍ നൈന എഴുതിയ 'പങ്കന്‍സ് ഓണ്‍ കണ്‍ട്രി' എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ചടങ്ങില്‍ കെ. ജയകുമാര്‍ ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. ജോര്‍ജ് ഓണക്കൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ടി.പി. ശാസ്തമംഗലം, വിധു വിന്‍സെന്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹാസ്യ സാഹിത്യത്തിനുള്ള അവാര്‍ഡ് നൈന മണ്ണഞ്ചേരി ഏറ്റുവാങ്ങി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക