ബിപിന്‍ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച, ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും

Published on 09 December, 2021
ബിപിന്‍ റാവത്തിന്റെ  സംസ്‌കാരം വെള്ളിയാഴ്ച, ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും
ന്യൂഡല്‍ഹി: കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ  സംസ്‌കാരം വെള്ളിയാഴ്ച നടക്കും. ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെ മൃതദേഹം ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും. ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇന്ന് പാര്‍ലമെന്റില്‍ വിശദമായ പ്രസ്താവന നടത്തും.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡല്‍ഹിയിലെത്തിക്കുക. വെള്ളിയാഴ്ച ഔദ്യോഗിക വസതിയില്‍ രാവിലെ 11 മണി മുതല്‍ 2 മണി വരെ പൊതുദര്‍ശനത്തിന് വെക്കും. കാമരാജ് മാര്‍ഗില്‍ നിന്നും വിലാപയാത്രയായി മൃതദേഹം ഡല്‍ഹി കന്റോണ്‍മെന്റിലെത്തിക്കും.

ബ്രോര്‍ സ്‌ക്വയറില്‍ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാര ചടങ്ങുകള്‍. അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ കുടുംബത്തിന് വിട്ടു നല്‍കും. ഉത്തരാഖണ്ഡില്‍ മുന്ന് ദിവസം ദു:ഖാചരണം നടത്തും.


ബിപിന്‍ റാവത്തിന്റെ  സംസ്‌കാരം വെള്ളിയാഴ്ച, ഇന്ന് ഡല്‍ഹിയില്‍ എത്തിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക