Image

വിദ്യാര്‍ത്ഥികളെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ കേസ്

ജോബിന്‍സ് Published on 09 December, 2021
വിദ്യാര്‍ത്ഥികളെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ കേസ്
പത്തനംതിട്ടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു. പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് പുറമേയാണ് ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ വി മനോജ്കുമാര്‍ സ്വമേധയാണ് കേസെടുത്തത്.  

അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. തിങ്കളാഴ്ച രാവിലെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുട്ടികള്‍ക്ക് ബാഡ്ജ് കുത്തി നല്‍കിയത്.  സംഭവത്തില്‍ ബിജെപി നേതാവ് പി. കെ കൃഷ്ണദാസ് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധ്യക്ഷന് പരാതി നല്‍കിയിരുന്നു.

പോപ്പുലര്‍ഫ്രണ്ടിന്റെ രഹസ്യ അജണ്ടയുടെ ഭാഗമാണിതെന്നും കൃഷ്ണദാസ് ആരോപിച്ചിരുന്നു. സംഭവത്തില്‍ പോലീസ് നേരത്തെ മൂന്നു പോര്‍ക്കെതിരെ കേസെടുത്തിരുന്നു. ഒന്നാം പ്രതി ചുങ്കപ്പാറ സ്വദേശി മുനീര്‍ ഇബ്‌നു നസീര്‍, കണ്ടാലറിയാവുന്ന രണ്ട് പേരെയുമാണ് പ്രതിചേര്‍ത്തിരിക്കുന്നത്. പ്രതികള്‍ക്കെതിരെ 341, 153 (എ), 34 വകുപ്പുകളാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക