ജനറല്‍ ബിപിന്‍ റാവത്ത് ; പ്രളയകാലത്ത് കേരളം അനുഭവിച്ചറിഞ്ഞ കരുതല്‍

ജോബിന്‍സ് Published on 09 December, 2021
ജനറല്‍ ബിപിന്‍ റാവത്ത് ; പ്രളയകാലത്ത് കേരളം അനുഭവിച്ചറിഞ്ഞ കരുതല്‍
കേരളം ഇന്നും ഭീതിയോടെ മാത്രം ഓര്‍ക്കുന്ന ഒന്നാണ് 2018 ലെ പ്രളയം. ആ സമയത്ത് കാരൂണ്യത്തിന്റെ കരങ്ങള്‍ നീട്ടിയവരെ ആരെയും മറക്കാന്‍ മലയാളിക്കാവില്ല. അന്ന് ഔപചാരികതകള്‍ മറന്ന് കേരളത്തിനുവേണ്ടി ഇടപെട്ട ആളാണ് ജനറല്‍ ബിപിന്‍ റാവത്ത്. 

പ്രളയം രൂക്ഷമായപ്പോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കരസേനയുടെ സഹായം തേടി. കേരളത്തിലെ ഉന്നത സൈനീക ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെ ദുരന്തനിവാരണ അതോററ്റിയുടെ മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസിന്റെ ഫോണിലേയ്ക്ക് ഒരു കോള്‍ വന്നു. 

നമ്പര്‍ തെളിയാതെ വന്ന കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ മറുസൈഡില്‍ അന്ന് കരസേനാ മേധാവിയായിരുന്ന ജനറല്‍ ബിപിന്‍ റാവത്തായിരുന്നു. കേരളത്തിലെ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായി ചോദിച്ചറിഞ്ഞ അദ്ദേഹം എന്താവശ്യം വന്നാലും മുഖ്യമന്ത്രിയോട് ആലോചിച്ച ശേഷം അറിയിക്കണമെന്നും തങ്ങള്‍ കൂടെയുണ്ടെന്നും പറഞ്ഞാണ് ഏകദേശം പത്ത് മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക