Image

ക്ലയിറ്റന്‍ സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ പരി. പരുമല തിരുമേനിയുടെ പെരുന്നാള്‍ സമാപിച്ചു

Published on 12 December, 2021
 ക്ലയിറ്റന്‍ സെന്റ് ഗ്രീഗോറിയോസ് ഇടവകയില്‍ പരി. പരുമല തിരുമേനിയുടെ പെരുന്നാള്‍ സമാപിച്ചു

മെല്‍ബണ്‍: ക്ലയിറ്റന്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ പ്രധാനപെരുന്നാള്‍ നവംബര്‍ 27, 28 തീയതികളില്‍ ആഘോഷപൂര്‍വം കൊണ്ടാടി. നവംബര്‍ 27ന് ശനിയാഴ്ച സന്ധ്യാപ്രാര്‍ഥനയ്ക്കു ശേഷം മെല്‍ബണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി റവ. ഫാ. സി.എ ഐസക് വചന പ്രഘോഷണം നടത്തി. തുടര്‍ന്ന് പള്ളിക്കു ചുറ്റിയുള്ള പ്രദക്ഷിണത്തിനുശേഷം ആശീര്‍വാദത്തോടെ ഒന്നാം ദിവസത്തെ ചടങ്ങുകള്‍ സമാപിച്ചു.

28 ഞായര്‍ രാവിലെ 7.30ന് പ്രഭാത നമസ്‌കാരത്തിനും, വികാരി റവ. ഫാ. സാം ബേബി, മുന്‍ വികാരി റവ. ഫാ. ഫെര്‍ഡിനാന്റ് പത്രോസ്, വാഗാ വാഗാ ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ. ഫാ. ചാള്‍സു് മോന്‍ ഫിലിപ്പോസ് എന്നിവരുടെ നേതൃത്വത്തിലുള്ള വി. മൂന്നിന്‍മേല്‍ കുര്‍ബാനക്കുശേഷം പ്രദക്ഷിണവും, പരിശുദ്ധ പരുമല തിരുമേനിയോടുള്ളമധ്യസ്ഥ പ്രാര്‍ഥനയും, ആശീര്‍വാദവും നടന്നു.


വഴിപാട് സാധനങ്ങളുടെ ലേലത്തിനും ( Harvest Festival), നേര്‍ച്ചവിളന്പിനും ശേഷം വികാരി ഫാ.സാം ബേബി കൊടിയിറക്കിയതോടുകൂടി പെരുനാളിന് സമാപനമായി. വികാരിയെ കൂടാതെ ട്രസ്റ്റി എബ്രാഹം. പി ജോര്‍ജ്, സെക്രട്ടറി ജിബിന്‍ മാത്യൂ, മറ്റു കമ്മിറ്റിയംഗങ്ങള്‍ നേതൃത്വം നല്‍കിയ പെരുന്നാളിന് എല്ലാ ഇടവകജനങ്ങളുടേയും സജീവ സാന്നിധ്യവും സഹകരണവും ആദിയോടന്ത്യം ഉണ്ടായിരുന്നു.

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക