89മത് ശിവഗിരി തീര്‍ഥാടന വിളംബര സമ്മേളനം ഡിസംബര്‍ 12നു പെര്‍ത്തില്‍

Published on 12 December, 2021
 89മത് ശിവഗിരി തീര്‍ഥാടന വിളംബര സമ്മേളനം ഡിസംബര്‍ 12നു പെര്‍ത്തില്‍


പെര്‍ത്ത് : 89-മത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര സമ്മേളനങ്ങളോടനുബന്ധിച്ചു സേവനം ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 12 ഞായറാഴ്ച രാവിലെ 11ന് പെര്‍ത്തില്‍ മില്‍സ്പാര്‍ക്കില്‍ വിളംബര സമ്മേളനത്തോടനുബന്ധിച്ചു കൊടി കൈമാറ്റം നടക്കും.

ശിവഗിരി തീര്‍ഥാടന സെക്രട്ടറി സ്വാമി ഗുരുപ്രസാദ് ഓണ്‍ലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളുടെ കാലികപ്രസക്തി ആഗോള തലങ്ങളെത്തിക്കാനാണ് ഓസ്‌ട്രേലിയ യുണിറ്റ് ഇത്തരം സമ്മേളങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഓസ്‌ട്രേലിയയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സേവനം യൂണിറ്റുകളുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും സമ്മേളനം സംഘടിപ്പിക്കുകയെന്ന് പെര്‍ത്തിലെ സേവനം ഓസ്‌ട്രേലിയ കമ്മിറ്റി അംഗങ്ങളായ പ്രദീപ് (പ്രസിഡന്റ്) സുമോദ് (സെക്രട്ടറി) രാജ് രാജീവ് (ട്രഷറര്‍)എന്നിവര്‍ അറിയിച്ചു.


എബി പൊയ്ക്കാട്ടില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക