മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും ഡാളസ് സെന്റ് തോമസ് ഇടവക ദേവാലയ കൂദാശകര്‍മ്മത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിച്ചു

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 16 December, 2021
മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും ഡാളസ് സെന്റ്  തോമസ് ഇടവക ദേവാലയ കൂദാശകര്‍മ്മത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിച്ചു
ഡാളസ്: ഇന്ത്യക്ക് പുറത്തുള്ള ആദ്യ സിറോമലബാര്‍ രൂപതയായ ചിക്കാഗോ രൂപതയുടെ ആദ്യ ബിഷപ്പും,ഇന്ത്യക്ക് പുറത്തുള്ള ആദ്യ സിറോമലബാര്‍ ഇടവകയായ ഡാളസ് സെന്റ് തോമസ് ഫൊറോനാ ഇടവകയുടെ ആദ്യ വികാരിയുമായ മാര്‍. ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റെ ഇരുപതാം വാര്‍ഷികവും, പൗരോഹിത്യ സ്വീകരണത്തിന്റെ അന്‍പതാം വാര്‍ഷികവും, അതോടൊപ്പം പുനര്‍നിര്‍മ്മിച്ച ഡാളസ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിന്റെ കൂദാശ കര്‍മ്മത്തിന്റെ പത്താം വാര്‍ഷികവും ഇടവകയില്‍ സംയുക്തമായി  ആഘോഷിച്ചു.  

മാര്‍. ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഡിസംബര്‍ 12  ഞായറാഴ്ച സെന്റ് തോമസ് ദേവാലയത്തില്‍  സമൂഹബലിയര്‍പ്പിക്കപ്പെട്ടു.  സെന്റ് തോമസ് ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേല്‍,  ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ വികാരി ഫാ. ജോജി കണിയാംപടി, ഫാ ജോഷി ചിറക്കല്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

മാര്‍ അങ്ങാടിയത്ത് ദിവ്യബലിമധ്യേ വിശ്വാസികളെ അഭിസംബോധന ചെയ്തു. കുടിയേറ്റം അബ്രഹാമിന്റെ കാലം മുതല്‍ തുടങ്ങിയതാണെന്നും കുടിയേറ്റത്തിന്റെ ചരിത്രം എന്നും ഉണ്ടായിരുന്നുവെന്നും അതുപോലെയുള്ള ഒരു കുടിയേറ്റത്തിന്റെ ചരിത്രമാണ് അമേരിക്കയിലെ സിറോമലബാര്‍ സമൂഹത്തിന് പറയാനുള്ളതെന്നും  മാര്‍. അങ്ങാടിയത്ത്  പറഞ്ഞു.

വി. കുബാനയ്ക്ക് ശേഷം ജൂബിലി ഹാളില്‍ സമ്മേളനം നടത്തപ്പെട്ടു. മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കല്‍ ചടങ്ങ് നടന്നു.  വിവാഹത്തിന്റെ ഇരുപത്തിയഞ്ചും നാല്പതും അമ്പതും വര്‍ഷം പൂര്‍ത്തിയാക്കിയവരെയും,  സന്യാസ വ്രതവാഗ്ദാനത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന  സിസ്റ്റര്‍ ക്ലെറിന്‍ കൊടിയന്തറ (എസ്എബിഎസ് ) യെയും ചടങ്ങില്‍  പ്രത്യേകം ആദരിക്കുകയുണ്ടായി.

ഇടവക വികാരി, ഫാ. ജെയിംസ് നിരപ്പേല്‍, മുന്‍ വികാരി ഫാ. ജോജി കണിയാമ്പടിക്കല്‍, ഫാ. ജോഷി ചിറക്കല്‍, പാസ്റ്ററല്‍ കൌണ്‍സില്‍ അംഗം എല്‍സി ഫിലിപ്പ് തുടങ്ങിയവര്‍ ആശംസകള്‍  അര്‍പ്പിച്ചു. ദേവാലയ നിര്‍മ്മാണ കാലഘട്ടത്തിലെ ഓര്‍മ്മകള്‍ ഫാ. ജോജി  പങ്ക്വച്ചു.

കൈക്കാരന്മാരായ  മാത്യു മണ്ണനാല്‍, ബോബി ജോണ്‍സണ്‍, ജെറിന്‍ തനയന്‍ എന്നിവരും പാരീഷ് കൗണ്‍സില്‍ അംഗങ്ങളും പരിപാടികള്‍ വിജയമാക്കുന്നതില്‍ നേതൃത്വം നല്‍കി. 

മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും ഡാളസ് സെന്റ്  തോമസ് ഇടവക ദേവാലയ കൂദാശകര്‍മ്മത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിച്ചുമാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും ഡാളസ് സെന്റ്  തോമസ് ഇടവക ദേവാലയ കൂദാശകര്‍മ്മത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിച്ചുമാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും ഡാളസ് സെന്റ്  തോമസ് ഇടവക ദേവാലയ കൂദാശകര്‍മ്മത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിച്ചുമാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും ഡാളസ് സെന്റ്  തോമസ് ഇടവക ദേവാലയ കൂദാശകര്‍മ്മത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിച്ചുമാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും ഡാളസ് സെന്റ്  തോമസ് ഇടവക ദേവാലയ കൂദാശകര്‍മ്മത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിച്ചുമാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലിയും ഡാളസ് സെന്റ്  തോമസ് ഇടവക ദേവാലയ കൂദാശകര്‍മ്മത്തിന്റെ പത്താം വാര്‍ഷികവും ആഘോഷിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക