Image

മെല്‍ബണില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു തുടക്കമായി

Published on 20 December, 2021
മെല്‍ബണില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു തുടക്കമായി


മെല്‍ബണ്‍ (ഓസ്ട്രേലിയ): സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ക്രിസ്മസിനെ വരവേറ്റുകൊണ്ടു തിരുപ്പിറവി ആഘോഷങ്ങള്‍ക്ക് മെല്‍ബണില്‍ തുടക്കമായി. മെല്‍ബണ്‍ മാര്‍ത്തോമാ ഇടവകയുടെകരോള്‍ സര്‍വീസ് ഡിസംബര്‍ പതിനെട്ടിന് ബ്ലാക്ക്‌ബേണില്‍ വച്ച് നടന്നു.

മെല്‍ബണ്‍ മാര്‍ത്തോമാ കൊയര്‍ നേതൃത്വം നല്‍കിയ ഗാനസന്ധ്യ താരകങ്ങള്‍ വീണമീട്ടിയ രാവിന്റെ ഓര്‍മകളെഉണര്‍ത്തി. മുപ്പത്തിയെട്ടു അംഗങ്ങള്‍ ഉള്ള മെല്‍ബണ്‍ മാര്‍ത്തോമാ ക്രിസ്മസ് കൊയറിനു ജീവന്‍ ജേക്കബ്(കൊയര്‍ മാസ്റ്റര്‍), പമേല വര്‍ക്കി (അസി. കൊയര്‍ ലീഡര്‍), അനീഷ് ജോണ്‍ (സെക്രട്ടറി), സെന്‍ തോമസ്(ട്രെഷറര്‍), ജെഫിന്‍ ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി.


ബിഷപ്പ് ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ മുഖ്യ പ്രഭാഷണം നടത്തി. സന്തോഷങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുവാനുള്ള സന്ദര്‍ഭമാണ് ക്രിസ്തുമസ് എന്ന് ബിഷപ്പ് തന്റെ സന്ദേശത്തില്‍ ഓര്‍പ്പിച്ചു. സണ്‍ഡേസ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച 'ഹോട്ടല്‍ നോയല്‍' ഒരു ഹൃദ്യമായ അനുഭൂതി നല്‍കി. യങ് ഫാമിലിഫെല്ലോഷിപ്പ്, യുവജനസഖ്യ, സേവികസംഘം, ഇടവക മിഷന്‍ (കാരുണ്യ പ്രയ്സ് & വര്‍ഷിപ്) എന്നീസംഘടനകള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. റവ. എബ്രഹാം സി മാത്യു (വികാരി), ഷിറില്‍ വര്ഗീസ്(സെക്രട്ടറി), അനിത ജോണ്‍ (അസി. സെക്രട്ടറി) എന്നിവര്‍ കരോള്‍ സര്‍വീസിന് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക