മയൂഖം കിരീടധാരണ വേദി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ ഫോമാ പ്രതിക്ഷേധിച്ചു

(ഫോമാ ഒഫീഷ്യൽ ന്യൂസ് ) Published on 20 December, 2021
മയൂഖം കിരീടധാരണ വേദി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിൽ ഫോമാ പ്രതിക്ഷേധിച്ചു

ന്യൂയോർക്ക് : ഏതാനും ദിവസങ്ങൾക്കു മുൻപ്  നടന്ന  ഫോമാ  മെട്രോ റീജിയൻ മയൂഖം പരിപാടിയുടെ വിജയികൾക്കുള്ള കിരീട ധാരണ വേദിയിൽ,ഫോമയുമായി ബന്ധമില്ലാത്ത ചിലർ  അനധികൃതമായി കടന്നു വന്നു, അതിഥിയായ ജെയിംസ് ഇല്ലിക്കലിനെ  അപമാനിക്കുന്നതിനും വേദി അലങ്കോലപ്പെടുത്താനും ശ്രമിച്ചതിൽ ഫോമാ നാഷണൽ കമ്മറ്റി ശക്തമായി പ്രതിക്ഷേധിച്ചു. 

2019തിൽ റ്റാമ്പായിൽ വെച്ചു നടന്ന  ജിമ്മി ജോർജ് വോളിബാൾ ടൂർണമെന്റിൽ പങ്കെടുക്കുവാനായി  വന്നവരും ജെയിംസ് ഇല്ലിക്കലുമായി ഉള്ള വ്യക്തിപരമായ പ്രശ്നങ്ങൾ തീർക്കുന്നതിന് ഫോമയുടെ വേദി ഉപയോഗിച്ചത് അത്യന്തം ഗുരുതരമായ തെറ്റാണ്. 

വ്യക്തി വൈരാഗ്യങ്ങൾ തീർക്കുന്നതിനുള്ള വേദിയായി ഫോമയുടെ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും തടസ്സപ്പെടുത്താനുള്ള നടപടികളും പ്രവൃത്തികളും അനുചിതവും, സാംസ്കാരിക വിരുദ്ധവുമാണ്. ഫോമായുടെ വിവിധ റീജിയനുകളും സബ്‌കമ്മിറ്റികളും   ശക്തമായ പ്രവർത്തങ്ങളിലൂടെ മുന്നേറുമ്പോൾ അത്തരം  വേദികളിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ശക്തമായ നിയമ നടപടികളിലൂടെ ഫോമാ പ്രതികരിക്കാൻ നിർബന്ധിതരാകും. അമേരിക്കൻ മലയാളികളുടെ വലിയ സംഘടനയായ ഫോമയെ സമൂഹ മാധ്യമത്തിൽ അവമതിക്കാനും, നിക്ഷിപ്ത താല്പര്യങ്ങൾക്കും  വ്യക്തി വൈരാഗ്യം തീർക്കുന്നതിനും  വേണ്ടി ഫോമാ വേദികൾ ഉപയോഗിക്കാനുള്ള  ശ്രമങ്ങൾ അധാർമികവും, പ്രതിക്ഷേധാർഹവുമാണ്. അത്തരം നടപടികൾക്കെതിരെയും  ഫോമാ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന്  ഫോമാ ഭാരവാഹികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

നൈനാൻ കോശി 2021-12-21 00:19:59
ഇതിന് ഒരു അന്തമില്ലേ . ഈയിടെയായി ഇത്തരം പ്രസ്താവനകളുടെ ഒരു ഘോഷയാത്ര ആണല്ലോ. മുഖം നോക്കാതെ നടപടിയെടുക്കാൻ സംഘടന ധൈര്യം കാണിക്കണം. ക്രിമിനലുകളെ മാറ്റിനിർത്തണം. ഈ പ്രശ്‌നത്തിന്റെ വീഡിയോ ക്ലിപ്പ് കാണാത്തവർ ഇനി ആരാണുള്ളത്. പറഞ്ഞാൽ ഞാൻ അയച്ചുതരാം. അത് കണ്ടിട്ടും ഫോമാ നാഷണൽ കമ്മറ്റിയ്ക്ക് കാര്യം പിടികിട്ടിയില്ലേ.
അന്തകൻ 2021-12-20 20:39:14
ഈ അന്തസ് ആ വേദിയിൽ വച്ചു കാണിച്ചായിരുന്നെങ്കിൽ അതു ആണത്തം എന്നു പറയാമായിരുന്നു. അല്ലേലും നേതൃത്വഗുണമില്ലായ്മ ആണല്ലോ ഫോമായുടെ വിധി.
CID Moosa 2021-12-21 01:17:41
Was there any vodka involved?
Sathyakatha 2021-12-27 16:44:29
വീണ്ടും മലയാളി, ഒരു അഭിരുചിയില്ലാത്ത സംഘടനയായ ഫോമാ എന്ത് നടപടി സ്വീകരിക്കുമെന്ന് മാത്രം എന്തിനാണ് എഴുതുന്നത്? എന്തുകൊണ്ടാണ് നിങ്ങൾ സംഭവത്തിന്റെ യഥാർത്ഥ സംഭവങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാത്തത്? എല്ലാ മലയാളികളെയും ഒരുമിപ്പിക്കാനുള്ള ഒരു സംഘടനയാണ് തങ്ങളെന്ന് ഫോമാ അവകാശപ്പെടുകയാണെങ്കിൽ, ഭരണഘടനാപരമായ അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കാൻ മലയാളികൾ തീരുമാനിക്കുമ്പോൾ അവർക്ക് എന്ത് നിയമപരമായ അവകാശമാണ് ഉള്ളത്? അതോ നിങ്ങൾ നാണംകെട്ട മനുഷ്യരുടെ പക്ഷം ചേരുകയാണോ, ജനങ്ങളുടെ ശബ്ദം അടയ്ക്കാൻ വോഡ്ക കൊണ്ടുവരാൻ പോവുകയാണോ? അത്തരമൊരു വ്യാജ വാർത്താ പ്ലാറ്റ്‌ഫോമും സംഘടനയും. നിങ്ങൾ രണ്ടുപേർക്കും ഹാറ്റ്‌സ് ഓഫ് സല്യൂട്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക